Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓടിക്കൊണ്ടിരുന്ന കണ്ടെയ്നർ ലോറി കത്തി നശിച്ചു
text_fieldsbookmark_border
താമരശ്ശേരി: ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ചരക്കു ലോറി കത്തി നശിച്ചു. കോയമ്പത്തൂരിൽ നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് കത്തി നശിച്ചത്. ചുരം ഒന്നാം വളവിനു സമീപം പുലർച്ചെ ഒന്നരയോടെ ആയിരുന്നു സംഭവം.
കാബിനിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവർ ലോറി നിർത്തി പുറത്തിറങ്ങിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മുക്കത്ത് നിന്നുള്ള രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. അടിവാരം ഔട്ട് പോസ്റ്റിൽ നിന്നുള്ള പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
Next Story
