Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓപറേഷൻ തൂഫാന് സ്ത്രീകളുടെ മികച്ച പിന്തുണ -ചെന്നിത്തല

text_fields
bookmark_border
മദ്യപിച്ച് വണ്ടിയോടിച്ച് അപകടമുണ്ടാക്കുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്യും
ഓപറേഷൻ തൂഫാന് സ്ത്രീകളുടെ മികച്ച പിന്തുണ -ചെന്നിത്തല
cancel

തൃശൂർ: ഓപറേഷൻ തൂഫാന് മികച്ച പിന്തുണ ലഭിക്കുന്നത് സ്ത്രീകളുടെ ഭാഗത്ത് നിന്നാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിതല. ജനങ്ങളുടെ പിന്തുണയോടെ ഓപറേഷൻ തൂഫാൻ വിജയകരമായി നടപ്പാക്കാൻ കേരള പൊലീസിന് സാധിച്ചു. ഇത് ജനകീയമാക്കി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ നടപ്പാക്കി വരികയാണ്. ഇതിന് വേണ്ട കർമപദ്ധതി തയാറാക്കുമെന്നും തൃശൂരിൽ വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മയക്കുമരുന്നിന്റെ ഉപയോഗം 30 ശതമാനം കുറഞ്ഞു. അക്രമ സംഭവങ്ങളും കൊലപാതകങ്ങളും ക്രമസമാധാന പ്രശ്നങ്ങളും വളരെയധികം കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഓപറേഷൻ സ്പാ നടപ്പാക്കും. അനധികൃത സ്പാകളിലെ ലൈംഗിക ചൂഷണം വ്യാപകമാകുന്നതായുള്ള നിരവധി പരാതികൾ ലഭിച്ചിരുന്നു.

സ്പായുടെ മറവിൽ പെൺകുട്ടികളെയും കുടുംബങ്ങളെയും ചൂഷണം ചെയ്യുക, ആളുകളെ വഞ്ചിക്കുക തുടങ്ങിയ പ്രവൃത്തികളിൽ എർപ്പെടുന്ന, ലൈസൻസില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെ ശക്തമായ നിയമനടപടി ഉണ്ടാകും. ഇത്തരം സ്പാകൾ അടിയന്തരമായി പൂട്ടണം.

രണ്ട് ദിവസം സംസ്ഥാനത്തുടനീളം പൊലീസ് നടത്തിയ വാഹന പരിശോധനയിൽ പതിനായിരത്തോളം ആളുകളെ മദ്യപിച്ച് വണ്ടിയോടിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്തു. മദ്യപിച്ച് വണ്ടിയോടിക്കുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും മദ്യപിച്ച് വണ്ടിയോടിച്ച് അപകടമുണ്ടാക്കുന്നവർ ഉൾപ്പെടെയുള്ളവരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് പോകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - chennithala about operation tooufan
Next Story