ചേളന്നൂർ സ്വദേശി ചികിത്സ സഹായം തേടുന്നു
text_fieldsസതീശൻ
ചേളന്നൂർ: ഹൃദയത്തിലേക്കുള്ള പ്രധാന രക്തകുഴലിന് വീക്കം ബാധിച്ച് ഗുരുതരാവസ്ഥയിലായയാൾ ചികിത്സ സഹായം തേടുന്നു. ചേളന്നൂര്‍ 14ാം വാര്‍ഡ് നമ്പ്യാപുറത്ത് മീത്തല്‍ കടവത്ത് താഴത്ത് സതീശനാണ് ശസ്ത്രക്രിയക്ക് പണമില്ലാതെ ദുരിതജീവിതം നയിക്കുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇൻറര്‍ കെയര്‍ സെൻറര്‍ റേഡിയോളജി കാര്‍ഡിയോ തൊറാസിക് ആൻഡ് വാസ്കുലര്‍ സര്‍ജറി വിഭാഗത്തില്‍ ചികിത്സ തേടിയപ്പോഴാണ് രോഗം കണ്ടെത്തിയത്.
ഇടതു കാലിലേക്കുള്ള രക്തക്കുഴല്‍ അടഞ്ഞുപോയിട്ടുണ്ട്. ജീവന് നിലനിര്‍ത്താന്‍ ഉടന്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിന് 12 ലക്ഷം രൂപ െചലവ് വരും.
സാമ്പത്തികമായി വളരെ പിന്നാക്കം നില്ക്കുന്ന കുടുംബമാണ് സതീശേൻറത്.
വാര്‍ഡ് അംഗം എം.കെ. രാജേന്ദ്രന് ചെയര്‍മാനായി നാട്ടുകാർ നമ്പ്യാപുറത്ത് മീത്തൽ സതീശൻ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് ചേളന്നൂര്‍ കനറാ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
A/c No: 1909101032219, CNRB0001909.
ഫോൺ: 9446649064, 9895386126.

