Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രിയുടെ വാദത്തിന് തിരിച്ചടി; ചിപ്‌സൺ വിമാനം നൽകിയത് സർക്കാർ നിർദേശപ്രകാരമെന്ന് ലോകായുക്തയിൽ ഡിജിപിയുടെ സത്യവാങ്മൂലം

text_fields
bookmark_border
https://www.madhyamam.com/tags/vd-satheesan
cancel

തിരുവനന്തപുരം: വി.ഡി. സതീശന്റെ മലപ്പുറം വിമാന യാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി​യുടെ വാദത്തിന് തിരിച്ചടിയായി ഡി.ജി.പിയുടെ സത്യവാങ്മൂലം. ചിപ്സൺ കമ്പനി ചാർട്ടേഡ് വിമാനം നൽകിയത് സർക്കാറിന്റെ നിർദേശപ്രകാരമാണെന്ന് ലോകായുക്തയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അദ്ദേഹം വ്യക്തമാക്കി.

സംഭവം വിവാദമായതിന് പിന്നാലെ യാത്രയുടെ പൂർണ ചെലവ് വഹിച്ചത് ഒരു സ്‌പോൺസർ ആണെന്നാണ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നത്. സർക്കാറിന്റെ ഖജനാവിൽ നിന്ന് ഒരുരൂപ പോലും ചെലവഴിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. യാത്ര സർക്കാറിന്റെ ആവശ്യത്തിനായിരുന്നുവെന്നും അതിനാൽ സ്‌പോൺസറെ വെളിപ്പെടുത്തേണ്ട ബാധ്യതയില്ലെന്നും സതീശൻ പറഞ്ഞിരുന്നു.

ഇതിനു വിപരീതമായാണ് ഡി.ജി.പിയു​ടെ സത്യവാങ്മൂലം. അതേസമയം, പരാതിക്കാരന്റെ ആരോപണങ്ങൾ വ്യാജമാണെന്നും പരാതി തള്ളണമെന്നും ഡി.ജി.പി സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ യാത്ര ഔദ്യോഗിക പരിപാടിയുടെ ഭാഗമായിരുന്നോ അതോ സ്വകാര്യ സന്ദർശനമായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ കെ.എം. ഷാജഹാനാണ് ലോകായുക്തയെ സമീപിച്ചത്.

തുടർന്ന്, പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സർക്കാറിനെ ഒന്നാം എതിർകക്ഷിയായും മുഖ്യമന്ത്രിയെ രണ്ടാം എതിർകക്ഷിയായും ഉൾപ്പെടുത്തി ലോകായുക്ത നോട്ടീസ് അയച്ചിരുന്നു.

ലോകായുക്ത ജസ്റ്റിസ് എൻ. അനിൽകുമാറിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. വിമാനയാത്ര അഴിമതിയാണെന്ന് ആരോപിക്കുന്ന ഹർജിയിൽ ഇനി ജനുവരി 12 നാണ് വാദംകേൾക്കുക.

നിലമ്പൂരിലെ പ്രളയ സമയത്ത് മുഖ്യമന്ത്രി നടത്തിയ അടിയന്തര യാത്രക്കാണ് ചിപ്‌സൺ കമ്പനിയുടെ ചാർട്ടേഡ് വിമാനം ലഭ്യമാക്കിയത്.

വിമാനയാത്ര സ്വകാര്യ വ്യക്തി സ്പോൺസർ ചെയ്തതാണെന്ന് പറഞ്ഞതല്ലാതെ ആരാണ് യാത്ര സ്പോൺസർ ചെയ്തതെന്നത് ഇതുവരെ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. സർക്കാറിനോ പൊതു ഖജനാവിനോ ചെലവില്ലാതെയാണ് നിക്ഷേപകരെ കാണാൻ യാത്ര നടത്തിയതെന്നും സ്പോൺസറുടെ പേര് വെളിപ്പെടുത്തേണ്ടതില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story