നൂറ്റാണ്ടുകൾ പഴക്കമുള്ള ശിലകൾ മ്യൂസിയത്തിലേക്ക് മാറ്റി
text_fieldsകമാലക്കടവി കണ്ടെത്തിയ നൂറ്റാണ്ടുകൾ പഴക്കമുള്ള ശിലകൾ
മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി കമാലക്കടവിലെ പൗരാണിക കരിപ്പുര വാട്ടർ മെട്രോക്കുവേണ്ടി പൊളിച്ചപ്പോൾ കണ്ടെത്തിയ നൂറ്റാണ്ടുകൾ പഴക്കമുള ശിലാ നിർമിത വസ്തുക്കൾ സംസ്ഥാന പുരാവസ്തു ഉദ്യോഗസ്ഥർ ഫോർട്ട്കൊച്ചി ബാസ് റ്റിൻ ബംഗ്ലാവിലെ ജില്ല പൈതൃക മൂസിയത്തിലേക്ക് മാറ്റി.
വരുംതലമുറക്ക് പഠന വിഷയമാക്കാനുള്ള ലക്ഷ്യത്തോടെയാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. 1503ൽ നിർമിച്ച ഇമ്മാനുവൽ കോട്ടയുടെ ലാറ്ററൈറ്റ് സ്റ്റോണും മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ഇവ കണ്ടെടുത്ത താഹ ഇബ്രാഹീം, സിദ്ദീഖ്, റെയ്ഗൺ സ്റ്റാൻലി, ജോമി എന്നിവരെ പുരാവസ്തു ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.

