Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകില്ലെന്ന് ഇ. ശ്രീധരൻ

text_fields
bookmark_border
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകില്ലെന്ന് ഇ. ശ്രീധരൻ
cancel

പാലക്കാട്: കേരളത്തിൽ സിൽവർ ലൈൻ പദ്ധതി വരില്ലെന്നും പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകില്ലെന്നും മെട്രോമാൻ ഇ. ശ്രീധരൻ. സംസ്ഥാന സർക്കാർ പദ്ധതി ഉപേക്ഷിച്ചു എന്ന് അറിയിച്ചാൽ കൂടുതൽ പ്രയോജനകരമായ ബദൽ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് കേന്ദ്ര സർക്കാറുമായി സംസാരിക്കുമെന്നും ശ്രീധരൻ വ്യക്തമാക്കി.

പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ-റെയിലുമായി മുന്നോട്ട് പോകുമെന്ന സംസ്ഥാന സർക്കാറിന്‍റെ നിലപാടിനെ തള്ളിയാണ് ശ്രീധരൻ രംഗത്ത് എത്തിയത്. പദ്ധതിയുടെ രൂപരേഖ കേരളത്തിൽ പ്രതിസന്ധികൾ സൃഷ്ടിക്കും. കേരളം കെ-റെയിലിൽനിന്നു പിന്മാറിയെന്ന് കേന്ദ്ര സർക്കാറിനെ അറിയിച്ചാൽ ബദൽ പദ്ധതിക്ക് അനുമതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബദൽ പദ്ധതിയുടെ രൂപരേഖ, കേരളത്തിന് കൂടുതൽ അനുയോജ്യമായിരിക്കും. ഇത് നടപ്പാക്കുന്നതിന് പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ജാള്യത മൂലമാണ് അത്തരമൊരു നീക്കവുമായി കേരളം മുന്നോട്ടുപോകാത്തത്. സംസ്ഥാനത്ത് സെമി സ്പീഡ് റെയിൽ പദ്ധതി നിർദേശം നടപ്പാക്കാനാണു ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Center will not give permission for the Silver Line project -E. Sreedharan
Next Story