വനിതാ പൈലറ്റിനോട് അശ്ലീല പരാമർശം: ടാക്സി ഡ്രൈവർക്കെതിരെ കേസ്
text_fieldsതിരുവനന്തപുരം: വിമാനത്താവളത്തിൽ വനിതാ പൈലറ്റിനോട് മോശമായി പെരുമാറിയ ടാക്സി ഡ്രൈവർക്കെതിരെ കേസ്. ഡൽഹി സ്വ ദേശിയായ പൈലറ്റിനോട് ഡ്രൈവർ അശ്ലീല പരാമർശം നടത്തിയെന്നാണ് പരാതി. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഡ്യൂട്ടിക്ക് ശേഷം തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങി യുവതി ഹോട്ടലിലേക്ക് പോവുകയായിരുന്നു. ഫ്ലൈറ്റ് യഥാർത്ഥ സമയത്തേക്കാൾ വൈകുകയും ചെയ്തിരുന്നു. ഈ സമയത്തായിരുന്നു ടാക്സി ഡ്രൈവർ അവരോട് അശ്ലീല പരാമർശം നടത്തിയത്.
എയർപോർട്ട് അതോറിറ്റിയോട്ഉ ടൻ തന്നെ യുവതി ഇക്കാര്യം അറിയിച്ചെങ്കിലും അപ്പോഴേക്കും ടാക്സി ഡ്രൈവർ സ്ഥലം വിട്ടിരുന്നു. വലിയതുറ പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകാൻ വനിതാ പൈലറ്റിനോട് നിർദേശിച്ചതിനെ തുടർന്ന് യുവതി എയർ ഇന്ത്യയിലെ സഹപ്രവർത്തകർക്കൊപ്പം സ്റ്റേഷനിലെത്തി പരാതി നൽകി. ടാക്സി പിക്കപ്പ് പോയിന്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.
