മന്ത്രിസഭ ചർച്ച ചോരുന്നതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി
text_fieldsതിരുവനന്തപുരം: മന്ത്രിസഭ യോഗത്തിലെ ചർച്ചകളുടെ വിശദാംശങ്ങൾ ചോരുന്നതിൽ മന്ത്രിമാരെ മുഖ്യമന്ത്രി പിണറായി വിജയൻ അതൃപ്തി അറിയിച്ചു. സോളാർ റിപ്പോർട്ട് സംബന്ധിച്ച് രണ്ടാമതും നിയമോപദേശം തേടാൻ മന്ത്രിസഭ തീരുമാനിച്ചതിെൻറ വിശദാംശങ്ങളും ചില മന്ത്രിമാർ എതിർപ്പ് പ്രകടിപ്പിച്ചതും മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിൽ മുഖ്യമന്ത്രി കടുത്തനീരസം പ്രകടിപ്പിച്ചതായാണ് വിവരം.
കഴിഞ്ഞ ഒരാഴ്ചക്കിടെ പലപ്പോഴായി വിളിച്ചാണ് ഏതാനും മന്ത്രിമാരെ ഇക്കാര്യങ്ങൾ അറിയിച്ചത്. ചർച്ചകൾ പുറത്തുപോകുന്നത് നല്ല കീഴ്വഴക്കമല്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. തീരുമാനം അറിയിക്കുന്നതും ചർച്ച പുറത്തുപോകുന്നതും ഒന്നല്ലെന്ന് മന്ത്രിമാരെ മുഖ്യമന്ത്രി ബോധ്യപ്പെടുത്തി. നേരത്തെ മന്ത്രിസഭ ചർച്ചകൾ പുറത്തുപോകുന്നതിൽ മുഖ്യമന്ത്രി മന്ത്രിമാരെ ശാസിച്ചിരുന്നു.
