Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range പത്രിക പിൻവലിക്കാൻ കോഴ; കെ. സുരേന്ദ്രനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന്
text_fieldsbookmark_border
കാസർകോട്: നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ അപര സ്ഥാനാർഥിക്ക് മത്സരത്തിൽനിന്ന് പിന്മാറാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പണം നൽകിയെന്ന കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. കാസർകോട് ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാകും അന്വേഷണം.
തിങ്കളാഴ്ച സുരേന്ദ്രനെതിരെ കാസർകോട് ബദിയടുക്ക പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കോഴ നൽകിയെന്നതിന് പുറമെ തട്ടിക്കൊണ്ടുപോകൽ, തടങ്കലിൽവെച്ച് ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളും ചുമത്തിയിരുന്നു.
മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാർഥി കെ. സുന്ദരക്ക് പത്രിക പിൻവലിക്കാൻ സുരേന്ദ്രൻ പണം കൈമാറിയെന്നതാണ് കേസ്. രണ്ടരലക്ഷം രൂപ, മൊബൈൽ ഫോൺ എന്നിവ നൽകുകയും വീട്, കർണാടകയിൽ വൈൻ പാർലർ തുടങ്ങിയവ വാഗ്ദാനം ചെയ്യുകയുമായിരുന്നു. ബദിയടുക്ക പൊലീസ് കഴിഞ്ഞദിവസം സുന്ദരയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
Next Story
