Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്രഹ്മപുരം: തീ നിയന്ത്രണ വിധേയമെന്ന് കലക്ടർ

text_fields
bookmark_border
NSK Umesh
cancel

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വീണ്ടും തീപിടിത്തമുണ്ടായതിനെ തുടർന്നുള്ള സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചതായി ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷ്.

സെക്ടർ ഏഴിൽ ചെറിയ പ്രദേശത്താണ് തീ പിടിത്തമുണ്ടായത്. നിലവിൽ തൃക്കാക്കര, തൃപ്പൂണിത്തുറ, പട്ടിമറ്റം, ഏലൂർ എന്നിവിടങ്ങളിൽ നിന്നുള്ള നാല് ഫയർ യൂണിറ്റുകൾ രംഗത്തുണ്ട്. എട്ട് ഫയർ ടെൻഡറുകൾ തീയണയ്ക്കുന്നുണ്ട്. തീ നിയന്ത്രണ വിധേയമാണെന്ന് അഗ്നി രക്ഷാ വിഭാഗം അറിയിച്ചു.

ഫയർ വാച്ചർമാരെ നിയോഗിച്ചിട്ടുള്ളതിനാൽ തീപിടിത്തമുണ്ടായ ഉടൻ തന്നെ തീയണയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും ആശങ്ക വേണ്ടെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. റീജിയണൽ ഫയർ ഓഫിസർ സുജിത്ത് കുമാറിന്റെയും ജില്ല ഫയർ ഓഫിസർ കെ. ഹരികുമാറിന്റെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്ന് കലക്ടർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - brahmapuram fire under control says distict collector
Next Story