കാറിൽ മൃതദേഹം കണ്ടു; അനിലിനെതിരെ ബന്ധുവിന്റെ മൊഴി
text_fieldsആലപ്പുഴ: ശ്രീകല കൊലപാതകത്തിൽ നിർണായകമായത് ഭർത്താവും പ്രതിയുമായി അനിലിന്റെ ബന്ധുവിന്റെ മൊഴി. കേസിലെ പരാതിക്കാരൻ കൂടിയായ തൃപ്പെരുന്തുറ ഇരമത്തൂർ പുതുപ്പള്ളിൽ തെക്കേതിൽ കെ.വി. സുരേഷ്കുമാറിന്റെ മൊഴിയാണ് കേസിന്റെ ചുരുളഴിച്ചത്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് ഒന്നാംപ്രതിയും ഭർത്താവുമായ അനിൽ മറ്റുള്ളവരെ കൂട്ടി കൊലപെടുത്തിയത്. 2009ലായിരുന്നു സംഭവം. അനിൽ വിളിച്ചതനുസരിച്ച് താനും സുഹൃത്തുക്കളും വലിയ പെരുമ്പുഴ പാലത്തിലെത്തിയെന്നും പാർക്ക് ചെയ്ത മാരുതി കാറിൽ കലയുടെ മൃതദേഹം കണ്ടുവെന്നായിരുന്നു സുരേഷിന്റെ മൊഴി. കല കൊല്ലപ്പെട്ടതായും അബദ്ധം പറ്റിയതാണെന്നും സുരേഷിനോട് അനിൽ പറഞ്ഞു. മൃതദേഹം ആരുമറിയാതെ മറവ് ചെയ്യാൻ സഹായിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, കൊലപാതകത്തിന് കൂട്ടുനിൽക്കാനാവില്ലെന്ന് അറിയിച്ച് സുരേഷ് മടങ്ങി. മറ്റുള്ളവര്‍ ചേര്‍ന്ന് മൃതദേഹം മറവുചെയ്തു.
കൊലപാതകവിവരം പുറത്ത് പറയാതിരുന്നത് അനിലിന്റെ ഭീഷണി ഭയന്നായിരുന്നു. കഴിഞ്ഞദിവസം പ്രതികൾക്കൊപ്പം കസ്റ്റഡിലെടുത്ത സുരേഷ്കുമാറിനെ കേസിൽ മാപ്പുസാക്ഷിയാക്കും. കേസില്‍ ഒന്നാംപ്രതി അനില്‍കുമാറിനെതിരെ നിര്‍ണായക സാക്ഷിമൊഴി നല്കിയതും ഇയാളാണ്.

