Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബോബി ചെമ്മണൂരിന്റെ ജാമ്യഹരജി ഇന്ന് പരിഗണിച്ചില്ല, ചൊവ്വാഴ്ചത്തേക്ക് മാറ്റി; പൊതുവിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണ്ടേയെന്ന് കോടതി

text_fields
bookmark_border
Boby Chemmanur
cancel
camera_alt

ബോബി ചെമ്മണൂരിനെ എറണാകുളം സെൻട്രൽ പൊലീസ്​ സ്​റ്റേഷനിൽ എത്തിച്ചപ്പോൾ (photo: രതീഷ്​ ഭാസ്​കർ)

കൊച്ചി: ലൈം​ഗി​കാ​ധി​ക്ഷേ​പം ന​ട​ത്തി​യെ​ന്ന ന​ടി ഹ​ണി റോ​സി​ന്‍റെ പ​രാ​തി​യി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​മു​ഖ വ്യ​വ​സാ​യി ബോ​ബി ചെ​മ്മ​ണൂ​രി​ന്റെ ജാമ്യഹരജി പരിഗണിക്കുന്നത് ഹൈകോടതി ചൊവ്വാഴ്ച​ത്തേക്ക് മാറ്റി. പൊതുവിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണ്ടേയെന്ന് കോടതി ബോബി ചെമ്മണൂരിന്റെ അഭിഭാഷകനോട് ആരാഞ്ഞു.

എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ബോബി ചെമ്മണൂർ ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ബോബി കോടതിയെ അറിയിച്ചു. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നും ഹരജിയിൽ പറഞ്ഞു.

തെ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നു​മു​ള്ള ബോ​ബി​യു​ടെ വാ​ദ​ങ്ങ​ള്‍ ത​ള്ളി​യാ​ണ് എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് എ. ​അ​ഭി​രാ​മി ഇന്നലെ ബോബിയെ റിമാൻഡ് ചെയ്തത്. 14 ദി​വ​സ​ത്തേ​ക്ക് ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ കാ​ക്ക​നാ​ട് ജി​ല്ല ജ​യി​ലി​ലാണ് അ​യ​ച്ച​ത്. ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയതോടെ ജയിലിൽ തന്നെ തുടരും.

ഹരജി പരിഗണിക്കേണ്ട എന്ത് സാഹചര്യം ആണുള്ളതെന്ന് ഹൈകോടതി ചോദിച്ചു. സമാന പരാമർശങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ബോബി ചെമ്മണൂർ ഉറപ്പു നൽകാമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. മറുപടി പറയാൻ സർക്കാരിന് സമയം നൽകിയ കോടതി ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Boby Chemmanur bail plea tuesday
Next Story