പൊലീസ് സ്റ്റേഷനുകളിലെ ബോർഡുകൾ ഇനി ഹിന്ദിയിലും ഇംഗ്ലീഷിലും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളുടെയും ബോർഡുകൾ ഇനി മലയാളത്തിന് പുറമെ ഇംഗ്ലീഷിലും ഹിന്ദിയിലും. നിലവിൽ പല സ്റ്റേഷനുകളിലെയും േബാർഡുകൾ ഇംഗ്ലീഷിലും ഹിന്ദിയിലുമാണ്. എന്നാൽ, മുഴുവൻ സ്േറ്റഷനുകളുടെയും ബോർഡുകൾ ഇത്തരത്തിൽ പൂർണമായും മാറ്റണമെന്നാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിർദേശം. നീലയും ചുവപ്പും കലര്‍ന്ന പശ്ചാത്തലത്തില്‍ വെള്ള നിറത്തിലാകും ബോര്‍ഡുകള്‍ എഴുതുക.
ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് മുമ്പ് ഇൗ ബോർഡുകൾ സ്ഥാപിക്കണമെന്ന നിർദേശമാണ് നൽകിയിട്ടുള്ളത്. എസ്.പിമാര്‍ക്കാണ് ബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള ചുമതല. നേരത്തേ നല്കിയ നിർദേശം പാലിക്കാത്തതിനാലാണ് ഇപ്പോള്‍ കര്‍ശനനിർദേശം നല്‍കിയിരിക്കുന്നത്.
കേരളത്തില്‍ ലക്ഷക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികളാണ് വിവിധ ജോലികളിൽ ഏർപ്പെടുന്നത്. അതിനുപുറമെ വിദേശങ്ങളിലും മറ്റ് സംസ്ഥാനങ്ങളിൽനിന്നുമായി പതിനായിരക്കണക്കിന് വിനോദസഞ്ചാരികളും കേരളത്തിലെത്തുന്നുണ്ട്. അവർക്ക് മറ്റ് സഹായങ്ങളില്ലാതെതന്നെ പൊലീസ് സ്റ്റേഷനുകൾ കണ്ടെത്താൻ സഹായകമാക്കുമെന്ന വിലയിരുത്തലിലാണ് ഇംഗ്ലീഷ്, ഹിന്ദി ബോർഡുകളും സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇതരസംസ്ഥാന തൊഴിലാളികളുള്ള പലയിടങ്ങളിലും ഇതിനോടകംതന്നെ ഇംഗ്ലീഷ്, ഹിന്ദി ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
