കമ്യൂണിസ്റ്റ് പാർട്ടി തുടച്ചുനീക്കപ്പെടുമെന്ന് ബി.എം.എസ്
text_fieldsബി.എം.എസ് സംസ്ഥാന സമ്മേളനം മുൻ അഖിലേന്ത്യ അധ്യക്ഷൻ അഡ്വ. സി.കെ. സജി നാരായണൻ ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്: കമ്യൂണിസവും സോഷ്യലിസവും ഉപേക്ഷിച്ച് കേരളത്തിലെ ഇടതുപക്ഷം സ്വകാര്യ മുതലാളിത്തത്തിന്റെ പാതയിലാണെന്ന് ബി.എം.എസ് മുൻ അഖിലേന്ത്യ അധ്യക്ഷൻ അഡ്വ. സി.കെ. സജി നാരായണൻ. ബി.എം.എസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബംഗാളിന്റെയും ത്രിപുരയുടെയും അവസ്ഥയായിരിക്കും കേരളത്തിലും വന്നുചേരുക. മുതലാളിത്ത പാതയിലൂടെ നടക്കുമ്പോൾ തൊഴിലാളികൾക്ക് പല അവകാശങ്ങളും നഷ്ടപ്പെടും. ഉടമയുടെ ശേഷിയനുസരിച്ച് കൂലി കൊടുത്താൽ മതിയെന്ന് പറഞ്ഞത് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന സർക്കാറാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ അവസാന നാളുകളാണ് വരാൻ പോകുന്നത്. കേരളമെന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ അവസാന തുരുത്തുകൂടി ജനം തുടച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് സി. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു.

