Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കള്ളപ്പണക്കേസ്: പിടിയിലായ ഉദ്യോഗസ്ഥനിൽ നിന്ന് നവ്യ നായർ ആഭരണങ്ങൾ കൈപ്പറ്റിയതായി ഇ.ഡി

text_fields
bookmark_border
കള്ളപ്പണക്കേസ്: പിടിയിലായ ഉദ്യോഗസ്ഥനിൽ നിന്ന് നവ്യ നായർ ആഭരണങ്ങൾ കൈപ്പറ്റിയതായി ഇ.ഡി
cancel

തിരുവനന്തപുരം: കള്ളപ്പണക്കേസിൽ പിടിയിലായ ഇന്ത്യൻ റവന്യു സർവീസ് (ഐ.ആർ.എസ്) ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിൽ നിന്ന് നടി നവ്യ നായർ ആഭരണങ്ങൾ കൈപ്പറ്റിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ.കൊച്ചിയിൽ വെച്ച് സച്ചിൻ നവ്യയെ സന്ദർശിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ഇ.ഡി സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

വാട്സാപ് ചാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നവ്യയുമായുള്ള സൗഹൃദം അന്വേഷണ ഏജൻസി കണ്ടെത്തിയത്. അതേസമയം, സൗഹൃദത്തിന്റെ പേരിൽ നൽകിയ സമ്മാനങ്ങൾ സ്വീകരിച്ചതല്ലാതെ മറ്റൊന്നിലും പങ്കാളിയല്ലാണ് നവ്യ നായർ ഇഡിക്ക് നൽകിയ മൊഴി.

ഒരേ റസിഡൻഷ്യൽ സൊസൈറ്റിയിലെ താമസക്കാർ എന്ന നിലയിൽ സച്ചിൻ സാവന്തിനെ പരിചയമുണ്ടെന്നാണ് നടി നവ്യ നായരുടെ കുടുംബം പറയുന്നത്. നവ്യയുടെ മകന്റെ പിറന്നാളിന് സച്ചിൻ സമ്മാനം നൽകിയിട്ടുണ്ട്. പക്ഷെ, നവ്യക്ക് ഉപഹാരങ്ങളൊന്നും കൊടുത്തിട്ടില്ല. ഈ വിവരങ്ങളെല്ലാം ഇഡിയെ അറിയിച്ചിട്ടുണ്ടെന്നും കുടുംബം വ്യക്തമാക്കി.

കളളപ്പണക്കേസിൽ ജൂണിലാണ് സച്ചിൻ സാവന്തിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ലക്നൗവിൽ കസ്റ്റംസ് അഡിഷനൽ കമീഷണർ ആയിരുന്നു ഈ സമയം അദ്ദേഹം. മുമ്പ്, മുംബൈയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ ഡെപ്യുട്ടി ഡയറക്ടർ ആയിരിക്കെ സച്ചിൻ സാവന്ത് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു അറസ്റ്റ്. ബിനാമി സ്വത്തിനു പുറമെ പല സ്ഥാപനങ്ങളിലും സച്ചിന് പങ്കാളിത്തമുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - black money case: ED says Navya Nair received gifts from arrested officer
Next Story