Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൂട്ടിയ പൈസ കൊണ്ട് കേന്ദ്രം പുട്ടടിക്കുകയല്ലെന്ന് കെ. സുരേന്ദ്രൻ, സിലിണ്ടർ ഗ്യാസിന്‍റെ കാലം കഴിഞ്ഞു

text_fields
bookmark_border
K Surendran
cancel

കൂട്ടിയ പൈസ കൊണ്ട് പുട്ടടിക്കുകയല്ല കേന്ദ്രം ചെയ്യുന്നതെന്ന് ബി.​ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. പെട്രോളിയം കമ്പനികൾക്ക് അടയ്ക്കാനുള്ള തുക മുഴുവൻ സർക്കാർ അടച്ച് തീർത്തു. സിലിണ്ടർ ഗ്യാസിൻ്റെ കാലം കഴിഞ്ഞു. സിറ്റി ഗ്യാസ് ലൈൻ പദ്ധതി എല്ലാ നഗരങ്ങളിലും എത്തും. അതോടെ സിലിണ്ടർ ഗ്യാസ് ഉപയോഗം നിൽക്കുമെന്നും കെ സുരേന്ദ്രൻ അവകാശപ്പെട്ടു. പാചക വാതക വില വർധനവിനെ ന്യായീകരിച്ച് കൊണ്ട് നേരത്തെയും സുരേ​ന്ദ്രൻ പ്രസ്താവന ഇറക്കിയിരുന്നു.

ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയിരിക്കുന്നത്. പുതിയ ഗാർഹിക സിലിണ്ടറിന് വില 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 351 രൂപയും കൂടി. വാണിജ്യ സിലിണ്ടർ ലഭിക്കാൻ ഇനി 2124 രൂപ നൽകണം. നേരത്തെ 1773 രൂപയായിരുന്നു വാണിജ്യവാതക സിലിണ്ടറിന്റെ വില. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BJP state president K. Surendran press conference
Next Story