ശബരിമല ജില്ലയുമായി ബി.ജെ.പി പ്രകടന പത്രിക
text_fieldsതിരുവനന്തപുരം: ശബരിമല ജില്ലയാക്കും, പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തും, ലവ്ജിഹാദ് തടയാൻ നിയമനിർമാണം തുടങ്ങിയ വാഗ്ദാനങ്ങളുമായി ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രകടന പത്രിക.
ശബരിമല തന്നെയാകും ഇക്കുറിയും മുഖ്യ പ്രചാരണായുധം. ശബരിമല ജില്ലയാക്കുന്നത് പത്തനംതിട്ട ജില്ലയുടെ പേര് മാറ്റിയാണോയെന്ന് വ്യക്തമാക്കിയിട്ടില്ല. കോർ കമ്മിറ്റി യോഗം ചേർന്നേ പ്രകടന പത്രികയുടെ കാര്യത്തിൽ അന്തിമതീരുമാനം കൈക്കൊള്ളൂവെന്ന് ബി.ജെ.പി വൃത്തങ്ങൾ പറഞ്ഞു.
നികുതി ഏകീകരിച്ചാൽ 60 രൂപക്ക് താെഴ പെട്രോൾ നൽകാമെന്നും അതിനാൽ ബി.ജെ.പി അധികാരത്തിലേറിയാൽ പെട്രോളിനെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുമെന്നുമാണ് മറ്റൊരു വാഗ്ദാനം. ലവ്ജിഹാദ് തടയാൻ ഉത്തർപ്രദേശ് മാതൃകയിലാകും നിയമ നിർമാണം കൊണ്ടുവരുക.
അതിനു പുറമെ ഇക്കുറിയും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും വിഷയമാക്കുന്നുണ്ട്. ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ പ്രത്യേക നിയമനിർമാണം നടത്തുമെന്ന് പ്രകടന പത്രികയിലുണ്ട്.

