Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൃഷിഭവന് കാവിയടിച്ച് ബി.ജെ.പിയുടെ ശ്രമദാനം; വിവാദമായപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് നിറംമാറ്റി

text_fields
bookmark_border

ആറാട്ടുപുഴ (ആലപ്പുഴ): കൃഷിഭവൻ കെട്ടിടത്തിന് കാവി നിറമടിച്ച് ബി.ജെ.പിയുടെ ശ്രമദാനം. കാവിവത്കരണം വിവാദമായതിനെ തുടർന്ന് നേരം വെളുക്കുന്നതിന് മുമ്പെ പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് നിറംമാറ്റി.

കാർത്തികപ്പള്ളി കൃഷി ഭവനിൽ വ്യാഴാഴ്ചയാണ് സംഭവം. കർഷകമോർച്ചയുടെ കാർത്തികപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയിലെ പ്രവർത്തകരാണ് സേവന പ്രവർത്തനമായി കൃഷിഭവൻ പരിസരവും വൃത്തികേടായി കിടക്കുന്ന കൃഷിഭവൻ കെട്ടിടത്തിന്റെ ചുമരും മതിലും കഴുകി പെയിന്റടിച്ച് നൽകാമെന്ന് പറഞ്ഞ് കാർത്തികപ്പള്ളി കൃഷിഭവൻ അധികൃതരെ സമീപിച്ചത്. അവർ അതിനു സമ്മതിക്കുകയും ചെയ്തു.

15ഓളം പ്രവർത്തകരാണ് ശ്രമദാനമായി പെയിൻറടിച്ചത്. പെയിൻറടിക്കുന്ന സമയത്ത് കൃഷിഭവനിലെ ജീവനക്കാർ കമ്മിറ്റിയിൽ പങ്കെടുക്കാൻ പുറത്തുപോയതായിരുന്നു. തിരികെ വന്നപ്പോഴാണ് കാവിയിൽ മുങ്ങിനിൽക്കുന്ന കൃഷിഭവൻ കണ്ടത്.

ഇതിനിടെ കൃഷിഭവന്റെ 'കാവി വത്കരണം' വിവാദമാകുകയും പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരടക്കം പലരും രംഗത്ത് വരികയും ചെയ്തു. ഇടതു മുന്നണി ഭരിക്കുന്ന പഞ്ചായത്താണിത്. നിറം മാറ്റം പഞ്ചായത്തിനും തലവേദന സൃഷ്ടിച്ചു.

സാമൂഹിക മാധ്യമങ്ങളിലും ചൂടേറിയ ചർച്ചക്ക് ഇത് വഴിതെളിച്ചു. ആർ.എസ്.എസിന്റെ കാര്യാലയമെന്ന നിലയിൽ വിമർശനങ്ങളുയർന്നു.

സംഭവം വിവാദമായ ഉടൻ പഞ്ചായത്ത് പ്രസിഡൻറും കൃഷി വകുപ്പ് ജീവനക്കാരും ബി.ജെ.പി പ്രവർത്തകരെ ബന്ധപ്പെട്ട് നിറം മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും തങ്ങൾക്ക് മാനക്കേടാകുമെന്ന കാരണം പറഞ്ഞ് അവർ നിരസിച്ചു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ ഭായി ജോലിക്കാരെ വെച്ച് രാത്രി മറ്റൊരു പെയിന്റടിച്ച് വിവാദം അവസാനിപ്പിക്കുകയായിരുന്നു.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BJP lashes out at Krishi Bhavan
Next Story