Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പക്ഷിപ്പനി: നിരണം ഫാമിലെ മുഴുവൻ താറാവുകളെയും കൊന്നൊടുക്കും

text_fields
bookmark_border
Bird flu
cancel
camera_alt

പത്തനംതിട്ട നിരണത്തെ ഫാമില്‍ താറാവുകളെ കൊന്നു സംസ്കരിക്കാൻ തയാറെടുക്കുന്ന ദ്രുതകര്‍മ സേന

പത്തനംതിട്ട: നിരണം താറാവ് ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ ഫാമിലെ താറാവുകളെ പൂര്‍ണമായും കൊന്നൊടുക്കി ശാസ്ത്രീയമായി സംസ്‌കരിക്കുമെന്ന് കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. ഫാം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ച് ദ്രുതകര്‍മ സേനകളെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. ഗ്യാസ് ചേംബര്‍ ഉപയോഗിച്ചാണ് സംസ്‌കരിക്കൽ. ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള താറാവുകളുടെ വിവരം ശേഖരിക്കാന്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മൂന്നാം ദിവസം ഇവയെ സംസ്‌കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bird flu: Niranam will kill all the ducks in the farm
Next Story