തോട്ടംതൊഴിലാളികൾക്കായി ജീവിതം നീക്കിവെച്ച കമ്യൂണിസ്റ്റ് -ബിനോയ് വിശ്വം
text_fieldsതിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾക്കും ജീവിതാഭിവൃദ്ധിക്കും വേണ്ടി സ്വജീവിതം നീക്കിവെച്ച ഉത്തമ കമ്യൂണിസ്റ്റും മികച്ച ട്രേഡ് യൂനിയൻ പ്രവർത്തകനുമായിരുന്നു വാഴൂർ സോമൻ എം.എൽ.എയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പോരാട്ടങ്ങളിൽ വീറോടെ നിലയുറപ്പിക്കുകയും ശാരീരിക മർദനങ്ങളടക്കം ഏറ്റുവാങ്ങി. ജനപ്രതിനിധിയായപ്പോഴും അല്ലാത്തപ്പോഴും ഇടുക്കിയുടെ വിവിധ വിഷയങ്ങളിൽ ഇടപെടാനും പരിഹാരം കാണാനും ശ്രദ്ധ പതിപ്പിച്ചു.
തൊഴിലാളി സമരങ്ങളുടെ മുൻനിരയിൽ എക്കാലവും നിലയുറപ്പിച്ചു. ഇടതുപക്ഷ ഐക്യത്തിന്റെ ശക്തനായ വക്താവും പോരാളിയുമായിരുന്നു വാഴൂർ സോമനെന്നും ബിനോയ് വിശ്വം അനുസ്മരിച്ചു.

