Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട
text_fieldsbookmark_border
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ദുബായിൽനിന്നും എത്തിയ യാത്രക്കാരിൽനിന്ന് മൂന്നുകിലോ സ്വർണം പിടികൂടി. മൂന്നു വിമാനങ്ങളിലായി ദുബായില്‍ നിന്നെത്തിയ മൂന്ന് യാത്രക്കാരെയാണ് സ്വർണവുമായി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്.
അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണത്തിന് 1.20 കോടിയോളം രൂപ വിലരും. സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
തിങ്കളാഴ്ച കരിപ്പൂരില്‍ ക്യാപ്സൂള്‍ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 50 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണ മിശ്രിതം പിടികൂടിയിരുന്നു. സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലപ്പുറം നിലമ്പൂര്‍ സ്വദേശി അബ്ദുള്‍ റഷീദിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
Next Story

