ബെവ് ക്യൂ ആപ് തൽക്കാലം തുടരും; സാേങ്കതിക തകരാർ പരിഹരിക്കാൻ നിർദേശം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണത്തിലെ തിരക്കൊഴിവാക്കാനായി സജ്ജീകരിച്ച ബെവ് ക്യൂ ആപ് തൽക്കാലം ഒഴിവാക്കേണ്ടെന്ന് സർക്കാർ തീരുമാനം. ആപിലെ സാേങ്കതിക തകരാറുകൾ പരിഹരിക്കാൻ കമ്പനിക്ക് സർക്കാർ നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ വിളിച്ച് ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്. ബീവറേജസ് കോർപ്പറേഷൻ ഉദ്യോഗസ്ഥരും യോഗത്തിൽ പെങ്കടുത്തിരുന്നു.
സംസ്ഥാനത്തെ മദ്യശാലകളിൽ തിരക്ക് കുറഞ്ഞിട്ടുണ്ടെന്ന് എക്സൈസിെൻറ വിലയിരുത്തലുണ്ടായിരുന്നു. ടോക്കൺ സമ്പ്രദായം ഒഴിവാക്കണമെന്ന് ബാറുടമകളും സർക്കാറിനോട് ആവശ്യപ്പെട്ടിട്ടിരുന്നു. എങ്കിലും തൽക്കാലത്തേക്ക് ആപിെൻറ പ്രവർത്തനം തുടരാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
അതേസമയം ബെവ് ക്യൂ ആപ് തുടർച്ചയായ രണ്ടാം ദിവസവും പണിമുടക്കി. ബെവ് ക്യു ആപും മൊബൈൽ കമ്പനികളുമായുള്ള ലിങ്കിലാണ് പ്രശ്നമെന്നാണ് നിർമ്മാതാക്കളായ ഫെയർകോഡ് വ്യക്തമാക്കുന്നത്.
