ബാലശാസ്ത്ര കോൺഗ്രസ്: വൈത്തിരി ജി.എച്ച്.എസ്.എസ് പ്രോജക്റ്റ് ദേശീയതലത്തിലേക്ക്
text_fieldsറോബിൻ, ഷഫ്ന ഷെറിൻ, അശ്വതി വിപിൻ
വൈത്തിരി: ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ബാല ശാസ്ത്ര കോൺഗ്രസിൽ ട്രൈബൽ മെഡിസിനൽ പ്രോജക്ടിൽ പങ്കെടുത്ത പ്ലസ് വൺ വിദ്യാർഥികളായ റോബിൻ, ഷഫ്ന ഷെറിൻ എന്നിവർ അവതരിപ്പിച്ച പ്രജക്ട് സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന 31ാം നാഷനൽ ബാല ശാസ്ത്ര കോൺഗ്രസ് മത്സരത്തിൽ അഭിമാനകരമായ നേട്ടം കൈവരിച്ചു.
പ്രജക്റ്റ് ദേശീയതലത്തിലേക്ക് തെരഞ്ഞെടുത്തു. അഭിമാനകരമായ നേട്ടം കൈവരിക്കാൻ അവരെ പരിശീലിപ്പിച്ച ബോട്ടണി അധ്യാപിക അശ്വതി വിപിനും ഉന്നത നേട്ടത്തിൽ വിദ്യാർഥികളോടൊപ്പം സ്കൂളിന് അഭിമാനമായി. വിദ്യാർഥികളെയും അധ്യാപികയെയും സ്റ്റാഫ് കൗൺസിൽ അഭിനന്ദിച്ചു.

