Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യാത്രക്കാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

text_fields
bookmark_border
adarsh 897987
cancel

അടൂർ: യാത്രക്കാരിയായ യുവതിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. പള്ളിക്കൽ മേക്കുന്നുമുകൾ അർച്ചന ഭവനിൽ ആദർശ് സുകുമാരനെ (38)യാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

നവംബർ നാലിന് രാവിലെയായിരുന്നു സംഭവം. പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് താത്ക്കാലിക ജീവനക്കാരിയായ യുവതി ആദർശ് സുകുമാരൻ ഓടിച്ച ഓട്ടോറിക്ഷ പഞ്ചായത്ത് ഭാഗത്തേക്ക് പോകാൻ സവാരിക്കായി വിളിച്ചു. ഓട്ടോറിക്ഷയിൽ കയറിയ യുവതി പഞ്ചായത്തിനു മുൻപിൽ എത്തിയപ്പോൾ വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ആദർശ് സുകുമാരൻ നിർത്താതെ ഓടിച്ചു പോയി. ഇതിൽ ഭയന്ന് രക്ഷപെടാൻ വേണ്ടി യുവതി ഓട്ടോറിക്ഷയിൽ നിന്നും പുറത്തേക്ക് ചാടി. പരിക്കേറ്റ യുവതി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

യുവതി പുറത്തേക്ക് ചാടിയിട്ടും പ്രതി ഓട്ടോറിക്ഷ നിർത്താതെ ഓടിച്ചു പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Auto driver arrested for trying to kidnap passenger
Next Story