Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹോംസ്​റ്റേയിൽ പീഡനശ്രമം; പ്രതികളിൽ ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
molestation case
cancel

അടിമാലി: ആനച്ചാലിൽ ഹോംസ്​റ്റേ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികളിൽ ഒരാൾ പിടിയിൽ. മുരിക്കാശ്ശേരി കുരിയാത്ത സനീഷ് സെബാസ്റ്റ്യനാണ്​ (45) പിടിയിലായത്​. കൂട്ടാളിയെ പൊലീസ്​ തിരയുന്നു.

കഴിഞ്ഞ ദിവസം ഹോം സ്റ്റേയിലെത്തിയ സനീഷ് ഇവിടത്തെ ജീവനക്കാരുമായി വാക്കുതർക്കം ഉണ്ടാക്കുകയും അടിപിടിയിൽ കലാശിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ്​ സ്ഥാപനത്തിലെ ജീവനക്കാരിയോട് അനീഷും സുഹൃത്തും അപമര്യാദയായി പെരുമാറിയത്.

ഒന്നരപ്പവൻ വരുന്ന മാല തട്ടിയെടുക്കുകയും ചെയ്തു. തുടർന്ന് കടന്നുകളഞ്ഞ സംഘം പുലർച്ചയോടെ എത്തി മുറ്റത്ത് കിടന്ന വാഹനങ്ങൾ തല്ലിത്തകർത്തു. സനീഷിനെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Attempted molestation in homestay; One of the accused was arrested
Next Story