Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡി.എം.ഒ ഓഫിസിലേക്ക്​ തള്ളിക്കയറാൻ ശ്രമം; മഞ്ചേരി നഗരസഭ കൗൺസിലർമാരെ പൊലീസ്​ തടഞ്ഞു

text_fields
bookmark_border
ഡി.എം.ഒ ഓഫിസിലേക്ക്​ തള്ളിക്കയറാൻ ശ്രമം; മഞ്ചേരി നഗരസഭ കൗൺസിലർമാരെ പൊലീസ്​ തടഞ്ഞു
cancel

മലപ്പുറം: ഡി.എം.ഒ ഓഫിസിലേക്ക്​ തള്ളിക്കയറാൻ ശ്രമിച്ച മഞ്ചേരി നഗരസഭ കൗൺസിലരെ പൊലീസ്​ തടഞ്ഞു. ​വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ്​ സംഭവം. മഞ്ചേരി ജനറൽ ആശുപത്രിയിലെ ഡോക്ടർമാരെ സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ചായിരുന്നു സമരം.

സിവിൽസ്​റ്റേഷൻ കോമ്പൗണ്ടിലുള്ള ഡി.എം.ഒ ഓഫിസ് കവാടത്തിൽ എത്തിയ നഗരസഭ കൗൺസിലർമാർ, മുദ്രാവാക്യം മുഴുക്കി ഉള്ളിലേക്ക്​ തള്ളികയറാൻ ശ്രമിച്ചതാണ്​ സംഘർഷത്തിൽ കലാശിച്ചത്​.

പൊലീസും പ്രതിഷേധക്കാരും തമ്മിൽ അൽപ്പനേരം ഉന്തും തള്ളും ബഹളവും നടന്നു. സമരം അഡ്വ. യു.എ. ലത്തീഫ്​ എം.എൽ.എ ഉദ്​ഘാടനം ചെയ്​തു. നഗരസഭ ചെയർപേഴ്​സൺ വി.എം. സുബൈദ അധ്യക്ഷയായിരുന്നു. പിന്നീട്​ നഗരസഭ ഭാരവാഹികൾ ഡി.എം.ഒ ഓഫിസിലെത്തി നിവേദനം നൽകി മടങ്ങി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Attempt to enter into DMO office; Manjeri municipal councilors stopped by police
Next Story