യുവാവിനുനേരെ ആക്രമണം; നാല്‍വര്‍സംഘം പിടിയില്‍
text_fieldsഅറസ്റ്റിലായ ദേവകന്, മുകേഷ്, സുരേഷ്, കിരണ്‍
നേമം: പള്ളിച്ചലില്‍ വീടുകയറി ആക്രമണവുമായി ബന്ധപ്പെട്ട പ്രതികളെ നരുവാമൂട് പൊലീസ് പിടികൂടി. പള്ളിച്ചല്‍ അയണിമൂട് മണ്ണാറമുട്ടം കോളനി സ്വദേശികളായ പിക്കി എന്ന ദേവകന് (29), മുകേഷ് (34), സുരേഷ് (40), ചിക്കു എന്ന കിരണ്‍ (26) എന്നിവരാണ് പിടിയിലായത്.
പള്ളിച്ചല്‍ അയണിമൂട് ബിബിന്‍ സദനത്തില്‍ സഹോദരങ്ങളായ ബിബിന്‍ ചന്ദ്രന്, സുബിന് ചന്ദ്രന് എന്നിവരെ വീടുകയറി ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് പ്രതികള്‍ പിടിയിലായത്. മുമ്പ് നിലനിന്നിരുന്ന വ്യക്തിവിരോധമായിരുന്നു ആക്രമണത്തിന് കാരണം.
ആക്രമണത്തിനുശേഷം ഒളിവിലായിരുന്ന പ്രതികളെ നരുവാമൂട് സി.ഐ നോബിള്‍ മാനുവലിെൻറ നേതൃത്വത്തില്‍ എസ്.ഐ പത്മചന്ദ്രന് നായര്‍, എ.എസ്.ഐമാരായ ബൈജു, ജയകുമാര്‍, സി.പി.ഒമാരായ സുനില്‍കുമാര്‍, വിനയജിത്ത് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് അറസ്റ്റ്ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

