Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എല്‍.ഡി.എഫ് തീരുമാനിക്കും -കാനം

text_fields
bookmark_border
എല്‍.ഡി.എഫ് തീരുമാനിക്കും -കാനം
cancel

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമോ വേണ്ടയോയെന്ന് എല്‍.ഡി.എഫ് തീരുമാനിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍.ഡി.എഫിന്‍െറ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലില്ലാത്തതായിരുന്നു അതിരപ്പിള്ളി പദ്ധതി. നിയമസഭയില്‍ പദ്ധതി സംബന്ധിച്ച് സ്ഥലം ഏറ്റെടുക്കുമെന്ന് മന്ത്രി അറിയിച്ചത് ഗൗരവമുള്ള കാര്യമാണ്.

എന്നാല്‍, അത് എഴുതി തയാറാക്കിയ ചോദ്യത്തിനുള്ള ഉത്തരമായാണ് പറഞ്ഞത്. സര്‍ക്കാര്‍ നിലപാട് പദ്ധതി വേണമെന്നായിരിക്കാം. ഇക്കാര്യം തീരുമാനിക്കുന്നത് എല്‍.ഡി.എഫായിരിക്കുമെന്നും കാനം പറഞ്ഞു. പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ളെന്ന് എ.ഐ.എസ്.എഫ് പറഞ്ഞിട്ടുണ്ടല്ളോയെന്ന ചോദ്യത്തിന് ഓരോ യുവജനസംഘടനക്കും അവരുടേതായ അഭിപ്രായമുണ്ടാകുമെന്നും കാനം പ്രതികരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - athirappalli kanam cpi
Next Story