Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആശ സമരം: പ്രതിസന്ധി കേന്ദ്ര നയമെന്ന് വൃന്ദ കാരാട്ട്; സമരം ചെയ്യുന്നവർ പിൻവാങ്ങണം
text_fieldsbookmark_border
മധുര: ആശ വർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്ര സർക്കാർ നയങ്ങളാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ഇവരെ വളന്റിയർമാരായാണ് കേന്ദ്രം നിയമിച്ചത്. അതിനൊത്താണ് ആനുകൂല്യം നൽകുന്നത്.
ആശമാരെ തൊഴിലാളികളായി അംഗീകരിച്ച് എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുകയാണ് വേണ്ടത്. കേരളത്തിൽ സമരം ചെയ്യുന്ന ആശമാരോട് അനുഭാവമുണ്ടെങ്കിലും കേന്ദ്ര സർക്കാർ നയം മനസ്സിലാക്കി ഇവർ പിൻവാങ്ങണം.
മാത്രമല്ല മറ്റിടങ്ങളിലുള്ളവരുമായി ചേർന്ന് കേന്ദ്ര സർക്കാറിനെതിരെ യോജിച്ച പ്രക്ഷോഭം നടത്തണമെന്നും അവർ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
Next Story

