Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ഥിരം പാലം വരുന്നത് വരെ ബെയ്‍ലി പാലം നിലനിർത്തുമെന്ന് സൈന്യം; ഭാരവാഹനങ്ങൾക്കും കടന്നുപോകാം

text_fields
bookmark_border
സ്ഥിരം പാലം വരുന്നത് വരെ ബെയ്‍ലി പാലം നിലനിർത്തുമെന്ന് സൈന്യം; ഭാരവാഹനങ്ങൾക്കും കടന്നുപോകാം
cancel

മേപ്പാടി: ഉരുൾപൊട്ടലിൽ പാടെ തകർന്ന മുണ്ടക്കൈയിലേക്ക് കടക്കാനായി നിർമാണം പൂർത്തിയാക്കുന്ന ബെയ്‍ലി പാലം ഇവിടെ നിലനിർത്തുമെന്ന് സൈന്യം. സ്ഥിരം പാലം വരുന്നത് വരെ ബെയ്‍ലി പാലം നിലനിർത്തുമെന്നും ഭാരവാഹനങ്ങൾക്കും പാലത്തിലൂടെ കടന്നുപോകാമെന്നും രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്ന കേ​ര​ള ആ​ൻ​ഡ് ക​ർ​ണാ​ട​ക സ​ബ് ഏ​രി​യ ജ​ന​റ​ൽ ഓ​ഫി​സ​ർ ക​മാ​ൻ​ഡി​ങ് (ജി.​ഒ.​സി) മേ​ജ​ർ ജ​ന​റ​ൽ വിനോദ് ടി. മാത്യു പറഞ്ഞു. സമീപകാലത്ത് കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനമാണ് വയനാട്ടിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'റോഡ് മാർഗം ബംഗളൂരുവിൽ നിന്നാണ് സാമഗ്രികൾ എത്തിച്ചത്. റെക്കോർഡ് സമയം കൊണ്ടാണ് പാലം നിർമിച്ചത്. അതിനായി രാത്രിയും പകലും കഠിനാധ്വാനം ചെയ്തു. ഇന്ന് ഉച്ചയോട് കൂടി പാലം തയാറാകും. ഇതോടെ രക്ഷാപ്രവർത്തനം രണ്ടാമത്തെ ഘട്ടത്തിലേക്ക് എത്തും. എല്ലാ വാഹനങ്ങൾക്കും ഇതിലൂടെ സഞ്ചരിക്കാൻ സാധിക്കും. 500ലധികം സൈനികർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നുണ്ട്' -അദ്ദേഹം പറഞ്ഞു.




മു​ണ്ട​ക്കൈ​യി​ലേ​ക്ക് ചൂ​ര​ൽ​മ​ല​യി​ൽ​നി​ന്ന് നി​ർ​മി​ക്കു​ന്ന താ​ൽ​ക്കാ​ലി​ക പാ​ലം (ബെ​യ്‌​ലി പാ​ലം) വ്യാ​ഴാ​ഴ്ച പൂ​ർ​ത്തി​യാ​കുമെന്നാണ് കരുതുന്നത്. 190 അ​ടി നീ​ള​ത്തി​ലാ​ണ് പാ​ലം നി​ർ​മി​ക്കു​ന്ന​ത്. 24 ട​ൺ ഭാ​രം വ​ഹി​ക്കാ​ൻ ശേ​ഷി​യുണ്ട്. ഇ​തോ​ടെ മു​ണ്ട​ക്കൈ​യി​ലേ​ക്ക് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഭാ​ര​മേ​റി​യ യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കാ​നാ​വും. ചൂ​ര​ൽ​മ​ല അ​ങ്ങാ​ടി​യോ​ട് ചേ​ർ​ന്നു​ള്ള കോ​ൺ​ക്രീ​റ്റ് പാ​ലം മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ലി​ച്ചു​പോ​യ​തോ​ടെ​യാ​ണ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ മു​ണ്ട​ക്കൈ ഒ​റ്റ​പ്പെ​ട്ട​ത്.

നീ​ളം കൂ​ടു​ത​ലാ​യ​തി​നാ​ൽ പു​ഴ​ക്ക് മ​ധ്യ​ത്തി​ൽ തൂ​ൺ സ്ഥാ​പി​ച്ചാ​ണ് സൈ​ന്യം പാ​ലം നി​ർ​മി​ക്കു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ​നി​ന്നും ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു​മാ​ണ് പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ​നി​ന്ന് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ക്കു​ന്ന സാ​മ​ഗ്രി​ക​ൾ വ​യ​നാ​ട്ടി​ലേ​ക്ക് ട്ര​ക്കു​ക​ളി​ലാ​ണ് കൊ​ണ്ടു​വ​രു​ന്ന​ത്. നൂ​റോ​ളം സൈ​നി​ക​രാ​ണ് പാ​ലം നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​വു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ര​ക്ഷാ​ദൗ​ത്യ​ത്തി​ന് വേ​ണ്ട സാ​മ​ഗ്രി​ക​ളും ചൂ​ര​ൽ​മ​ല​യി​ൽ എ​ത്തി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Army says Bailey bridge will be maintained until permanent bridge arrives
Next Story