Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏറ്റുമുട്ടാൻ ഉറച്ച് പ്രതിപക്ഷം, അൻവർ സാദത്ത്​ സ്പീക്കർ സ്ഥാനാർഥി

text_fields
bookmark_border
Anwar Sadath
cancel

തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ലു​വ എം.​എ​ൽ.​എ കോ​ൺ​ഗ്ര​സി​ലെ അ​ൻ​വ​ർ സാ​ദ​ത്ത് യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി. യു.​ഡി.​എ​ഫ്​ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ പ്ര​തി​പ​ക്ഷ ​നേ​താ​വ്​ വി.​ഡി. സ​തീ​ശനാണ് സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പിൽ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്താ​നുള്ള മുന്നണി​ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ചത്.

എം.​ബി. രാ​ജേ​ഷ്​ രാ​ജി​വെ​ച്ച ഒ​ഴി​വി​ൽ 12ന്​ ​ഒ​റ്റ​ ദി​വ​സ​ത്തേ​ക്ക്​ നി​യ​മ​സ​ഭ ചേ​ർ​ന്നാ​ണ്​​ സ്​​പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ്.​ ഭ​ര​ണ​പ​ക്ഷ​ത്തി​ന്​ അ​നാ​യാ​സ വി​ജ​യം ഉ​റ​പ്പു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ.​എ​ൻ. ഷം​സീ​റി​നെ​യാ​ണ്​ സി.​പി.​എം തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. 11 വ​രെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാം.

2011ൽ ആലുവ മണ്ഡലത്തിൽ സി.പി.എമ്മിലെ എ.എം. യൂസഫിനെ പരാജയപ്പെടുത്തിയാണ് അൻവർ സാദത്ത് കന്നി വിജയം നേടി നിയമസഭയിലെത്തിയത്. 2016ൽ സിറ്റിങ് സീറ്റിൽ വിജയം ആവർത്തിച്ചു. അഡ്വ. വി. സലീമിനെ 18,835 വോട്ടിന് പരാജയപ്പെടുത്തി.

2021ൽ ഇടത് സ്ഥാനാർഥി ഷെൽന നിഷാദിനെ 18,886 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ തോൽപിച്ച് അൻവർ സാദത്ത് ഹാട്രിക് വിജയം നേടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Anwar Sadath Opposition Speaker candidate, UDF Declared
Next Story