Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ട്രെയിനിന്റെ എൻജിന് മുന്നിൽ ഇരുമ്പ് കമ്പികൾ വെക്കാൻ ശ്രമം; ആന്ധ്ര സ്വദേശി പിടിയിൽ
text_fieldsbookmark_border
ട്രെയിനിന് മുന്നിൽ തിരുകിക്കയറ്റാൻ ശ്രമിച്ച ഇരുമ്പ് കമ്പികൾ
തിരുനാവായ (മലപ്പുറം): നിർത്തിയിട്ട ട്രെയിനിന്റെ എൻജിന് മുന്നിൽ ഇരുമ്പ് കമ്പികൾ വെക്കാൻ ശ്രമിച്ച ആന്ധ്രപ്രദേശ് സ്വദേശിയെ കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെ 8.30ന് തൃശൂർ-കണ്ണൂർ പാസഞ്ചർ ട്രെയിൻ തിരുനാവായ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം.
പഴയ ടെലിഫോൺ പോസ്റ്റിന്റെ ഇരുമ്പ് കഷ്ണങ്ങൾ, ട്രെയിനിന്റെ എൻജിൻ ഭാഗത്ത് വെക്കുന്നത് കണ്ട യാത്രക്കാർ റെയിൽവേ ജീവനക്കാരെ അറിയിക്കുകയായിരുന്നു. തുടർന്ന് യാത്രക്കാരും ജീവനക്കാരും ചേർന്ന് വയോധികനായ ആന്ധ്ര സ്വദേശിയെ പിടികൂടി. തിരൂർ പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു.
Next Story

