Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോതമംഗലം ഇഞ്ചത്തൊട്ടിയിൽ ഫൈബർ വള്ളം മറിഞ്ഞ് അന്തർ സംസ്ഥാന തൊഴിലാളി മരിച്ചു
text_fieldsbookmark_border
Listen to this Article
കോതമംഗലം. ഇഞ്ചത്തൊട്ടിയിൽ തൂക്കുപാലത്തിന് സമീപം ഫൈബർ വള്ളം മറിഞ്ഞ് അന്തർ സംസ്ഥാന തൊഴിലാളി മരിച്ചു. തിങ്കളാഴ്ച്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. അസം സ്വദേശി ജീവയാണ് മരിച്ചത്. കോതമംഗലം സ്കൂബ ടീം സ്ഥലത്ത് എത്തി ഒരു മണിക്കൂറോളം തെരച്ചിൽ നടത്തിയതിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
മൂന്ന് പേരാണ് ഫൈബർ വള്ളത്തിൽ ഉണ്ടായിരുന്നത്. പ്രദേശവാസിയായ വർഗീസിനും മറ്റൊരു അന്തർ സംസ്ഥാന തൊഴിലാളിക്കുമൊപ്പം ഫൈബർ വെള്ളത്തിൽ യാത്ര ചെയ്യുന്നതിനിടയിലാണ് അപകടം. ഒപ്പമുണ്ടായിരുന്ന രണ്ട് പേർ നീന്തി രക്ഷപ്പെട്ടു.
അപസ്മാരം ഉണ്ടായതാണ് അപകടത്തിന് കാരണമെന്ന് ഒപ്പമുണ്ടായിരുന്ന് വർഗീസ് പറഞ്ഞു. സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിക്കുന്നതാണ് അപകടത്തിന് കാരണമെന്ന് കോതമംഗലം അഗ്നി രക്ഷാ നിലയം ഓഫീസർ കരുണാകരൻ പിള്ള പറഞ്ഞു.
Next Story

