Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലക്കാട്ടെ കള്ളപ്പണ ആരോപണം; തെരഞ്ഞെടുപ്പ് കമീഷൻ ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടി

text_fields
bookmark_border
പാലക്കാട്ടെ കള്ളപ്പണ ആരോപണം; തെരഞ്ഞെടുപ്പ് കമീഷൻ ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടി
cancel

പാലക്കാട്: പാലക്കാട് നടന്ന പാതിരാ പരിശോധനയും കോൺഗ്രസ് നേതാക്കൾക്ക് എതിരായ കണ്ണപ്പണ ആരോപണങ്ങളിലും തെരഞ്ഞെടുപ്പ് കമീഷൻ ജില്ല കലക്ടറോട് റിപ്പോർട്ട് തേടി. കോൺഗ്രസിന്റെ വനിത നേതാക്കളുടെ ഹോട്ടൽ മുറികളിലടക്കം നടന്ന പരിശോധനയെ കുറിച്ചും, എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ചുമാണ് കലക്ടറോട് പ്രാഥമിക റിപ്പോർട്ട് തേടിയത്. റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും കമീഷന്റെ തുടർ നടപടി.

കോൺഗ്രസ് നേതാക്കൾ തങ്ങിയ ഹോട്ടൽ മുറിയിൽ പൊലീസ് അർധരാത്രി പരിശോധന നടത്തിയ സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു.

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെയും ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി സി.പി.എം പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് കോൺഗ്രസ് നേതാക്കളുടെ മുറിയിൽ പൊലീസ് പരിശോധ നടത്തിയത്. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെങ്കിലും വലിയൊരു രാഷ്ട്രീയ വിവാദത്തിനാണ് അത് വഴിവെച്ചത്.

നീല ട്രോളി ബാഗിൽ പണമെത്തിയെന്ന് സി.പി.എം

രാ​ത്രി 11.30 ഓ​ടെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​ക്കെ​ത്തു​ക​യും ഡി.​വൈ.​എ​ഫ്.​ഐ-​സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ ത​ടി​ച്ചു​കൂ​ടു​ക​യും ചെ​യ്തു. വൈ​കാ​തെ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രു​മെ​ത്തി. ആ​ദ്യം സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി അം​ഗം ടി.​വി. രാ​ജേ​ഷി​ന്റെ​യും ജി​ല്ല ക​മ്മി​റ്റി​യി​ലെ ക്ഷ​ണി​താ​വ് എം.​വി. നി​കേ​ഷ് കു​മാ​റി​ന്റെ​യും റൂ​മു​ക​ളി​ൽ പൊ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. എ​ന്നാ​ൽ, കോ​ൺ​​ഗ്ര​സ് നേ​താ​വ് ഷാ​നി​മോ​ൾ ഉ​സ്മാ​ന്റെ മു​റി​യി​ലെ​ത്തി​യ​പ്പോ​ൾ വ​നി​ത പൊ​ലീ​സി​ല്ലാ​തെ മു​റി​ക​ളി​ൽ ക​ട​ന്നു​ക​യ​റാ​ൻ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ച് വാ​തി​ൽ തു​റ​ന്നി​ല്ല.

വ​നി​ത പൊ​ലീ​സെ​ത്തി​യ​ശേ​ഷം പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി ബി​ന്ദു കൃ​ഷ്ണ​യു​ടെ മു​റി​​യി​ലെ​ത്തി. ഇ​രു മു​റി​ക​ളി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​തി​നി​ടെ, യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​ണ​വു​മാ​യി ഒ​ളി​​ച്ചി​രി​പ്പു​ണ്ടെ​ന്നു പ​റ​ഞ്ഞ് ഒ​രു വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ ബ​ഹ​ളം​വെ​ച്ചു. പ്ര​തി​രോ​ധി​ക്കാ​ൻ എം.​പി​മാ​രാ​യ വി.​കെ. ശ്രീ​ക​ണ്ഠ​ൻ, ഷാ​ഫി പ​റ​മ്പി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​ത്തി​യ​തോ​ടെ സം​ഘ​ർ​ഷം മൂ​ർ​ച്ഛി​ച്ചു. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി സി. ​കൃ​ഷ്ണ​കു​മാ​ർ ഉ​ൾ​പ്പെ​ടെ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രും ഇ​ട​പെ​ട്ടു.

എ.​എ. റ​ഹിം, നി​തി​ൻ ക​ണി​ച്ചേ​രി, ടി.​വി. രാ​ജേ​ഷ് ഉ​ൾ​പ്പെ​ടെ സി.​പി.​എം നേ​താ​ക്ക​ളും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ താ​ൻ കോ​ഴി​ക്കോ​ട്ടാ​ണെ​ന്നു പ​റ​ഞ്ഞ് ഫേ​സ്ബു​ക്ക് ലൈ​വി​ൽ വ​ന്നു. പു​ല​ർ​ച്ച നാ​ലു​വ​രെ ഹോ​ട്ട​ലി​ന​ക​ത്തും പു​റ​ത്തും സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ന്നു. ര​ണ്ടേ കാ​ലോ​ടെ എ.​ഡി.​എം എ​ത്തി.

പ​രി​ശോ​ധ​ന​യി​ൽ ഒ​ന്നും ​ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ​ക്ക് എ​ഴു​തി​ന​ൽ​കി. ഇ​തോ​ടെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലാ​യി സി.​പി.​എം. നീ​ല ട്രോ​ളി ബാ​ഗി​ൽ വ​ന്ന​ത് ക​ള്ള​പ്പ​ണം ത​ന്നെ​യാ​ണെ​ന്ന് സി.​പി.​എം ഉ​റ​പ്പി​ച്ച​തോ​ടെ വൈ​കീ​ട്ട് ട്രോ​ളി ബാ​ഗു​മാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി.

ബാ​ഗി​ൽ തു​ണി മാ​ത്ര​മേ​യു​ള്ളൂ​വെ​ന്ന് രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും പി​ന്നാ​ലെ ഹോ​ട്ട​ലി​ന്റെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ സി.​പി.​എം പു​റ​ത്തു​വി​ട്ടു. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് കൈ​മാ​റാ​ൻ ഹോ​ട്ട​ലി​ൽ പ​ണം കൊ​ണ്ടു​വ​ന്ന​ത് വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഉ​ണ്ടാ​ക്കി യൂ​ത്ത് കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ച്ച കേ​സി​ലെ ഒ​ന്നാം​പ്ര​തി ഫെ​നി നൈ​നാ​നെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​യി​രു​ന്നു സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. എ​ന്നാ​ൽ, ട്രോ​ളി​യി​ൽ പ​ണ​മാ​ണെ​ന്ന് സ്ഥാ​പി​ക്കാ​നു​ള്ള തെ​ളി​വു​ക​ൾ ഇ​നി​യും സി.​പി.​എ​മ്മി​ന് ല​ഭ്യ​മാ​യി​ട്ടി​ല്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Allegation of black money in Palakkad; The Election Commission sought a report from the Collector
Next Story