ആലപ്പുഴയിലെ പടക്ക നിർമാണശാലയിലെ തീപിടിത്തം: ഒരാൾ കൂടി മരിച്ചു
text_fieldsആലപ്പുഴ: കുട്ടനാട് പുളിങ്കുന്ന് വലിയപള്ളിക്ക് സമീപം പ്രവർത്തിക്കുന്ന പടക്കനിർമാണശാലയിലുണ്ടായ തീപിടിത് തത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. പുളിങ്കുന്ന് മുപ്പതിൻചിറ റെജി ചാക്കോ(50) ആണ് ഇന്ന് രാവിലെ മരിച്ചത്. അപ കടത്തിൽ ഗുരുതരമായി പരിക്കേറ്റ പുളിങ്കുന്ന് കിഴക്കേചിറയിൽ കുഞ്ഞുമോൾ (55) കഴിഞ്ഞ ദിവസം രാത്രി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ ആറ് സ്ത്രീകൾ ഉൾപ്പെടെ ഏഴുപേർ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പുരയ്ക്കൽ കൊച്ചുമോൻ ആൻറണി എന്നയാളുടെ ലൈസൻസിൽ പ്രവർത്തിച്ചിരുന്ന പടക്ക നിർമാണശാലയിലാണ് തീപിടുത്തമുണ്ടായത്. ഉച്ചക്ക് 2.30ടെയാണ് അപകടമുണ്ടായത്. സ്ത്രീകളും പുരുഷന്മാരും ഇവിടെ ജോലി ചെയ്തിരുന്നു.
അപകടത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പ്രാഥമിക നിഗമനം. പക്ഷേ, പടക്ക നിർമാണശാല അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്നും തൊട്ടടുത്തു സ്കൂളുള്ളതിനാൽ ലൈസൻസ് നൽകില്ലെന്നും പൊലീസും അഗ്നിശമന സേനയും പറയുന്നു.
