Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അട്ടപ്പാടി പട്ടികജാതി വിഭാഗത്തിൽപെട്ടവർക്ക് കൃഷി ഭൂമി: ക്രമക്കേട് അന്വേഷിക്കാൻ ഉത്തരവ്
text_fieldsbookmark_border
കോഴിക്കോട് : അട്ടപ്പാടിയിലെ പാടവയൽ, അഗളി വില്ലേജുകളിൽ 2018-19 ൽ ഭൂരഹിതരായ പട്ടികജാതി വിഭാഗത്തിൽപെട്ടവർക്ക് കൃഷി ഭൂമി വാങ്ങുന്നതിന് ധനസഹായം അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച് ഉത്തരവ്.
ധനസഹായം അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ പരിശോധന നടത്തി വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി പട്ടികജാതി പട്ടികവർഗ വകുപ്പ് അഡിഷണൽ സെക്രട്ടറി എം.ശശീധരനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചു.
പരിശോധനയിൽ അന്വേഷണ ഉദ്യോഗസ്ഥനെ സഹായിക്കുന്നതിനായി അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ എസ്. നസീർ, അസിസ്റ്റന്റ് പി.എസ്. ശരത് എന്നിവരെയും നിയോഗിച്ചു. ഇവരുടെ സേവനം 'ഔട്ട്സൈഡ് ഡ്യൂട്ടി' ആയി പരിഗണിച്ചാണ് ഉത്തരവ്.
Next Story

