Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വനിത ഡോക്ടറെ ജോലി സമയത്ത് രോഗി ആക്രമിച്ചതിൽ ഏഴ് നഴ്സുമാർക്കെതിരെ നടപടി; തൃശൂർ ഗവ. മെഡിക്കൽ കോളജിലാണ് സംഭവം
text_fieldsbookmark_border
തൃശൂർ ഗവ. മെഡിക്കൽ കോളജ്
മുളങ്കുന്നത്തുകാവ്: തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇ.എൻ.ടി വിഭാഗത്തിൽ ജൂനിയർ റസിഡന്റ് വനിത ഡോക്ടറെ ജോലി സമയത്ത് രോഗി ആക്രമിച്ചെന്ന പരാതിയിൽ ഏഴു നഴ്സുമാർക്കെതിരെ നടപടി. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴു നഴ്സുമാരെ രണ്ട് ദിവസം ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തിയത്.
ആശുപത്രി സൂപ്രണ്ട് ആണ് അച്ചടക്ക നടപടി സ്വീകരിച്ചത്. കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷന്റെ പരാതിയിൽ സൂപ്രണ്ട് നിയോഗിച്ച അന്വേഷണ കമ്മിറ്റിയുടെ ശിപാർശയിലാണ് നടപടി.
അതേസമയം, തങ്ങളുടെ മറുപടി കേൾക്കാതെ സൂപ്രണ്ട് ഏകപക്ഷീയമായി എടുത്ത തീരുമാനത്തിനെതിരെ നഴ്സുമാർ യൂനിയന് പരാതി നൽകി.
Next Story

