മുക്കുപണ്ടം പണയംെവച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ
text_fieldsമുഹമ്മദ്
അഷ്റഫ്
മൂവാറ്റുപുഴ: മുക്കുപണ്ടം പണയംെവച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം ചോലയ്ക്കര ഏറന്തൊടി വീട്ടിൽ മുഹമ്മദ് അഷ്റഫിനെയാണ് (49) മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഐ.ഡി.ബി.ഐ ബാങ്കിന്റെ മൂവാറ്റുപുഴ ശാഖയിൽ 96 ഗ്രാം തൂക്കം വരുന്ന 12 മുക്കുപണ്ട വളകൾ പണയംെവച്ച് മൂന്നു ലക്ഷത്തി എൺപത്തയ്യായിരം രൂപയാണ് തട്ടിയത്.
പെരുമ്പാവൂർ ഭാഗത്ത് തടിക്കച്ചവട ഏജന്റാണ് ഇയാൾ. മലപ്പുറം, മഞ്ചേരി , തൊടുപുഴ ,വടക്കാഞ്ചേരി സ്റ്റേഷനുകളിലായി സമാനസ്വഭാവമുള്ള 13 കേസുകൾ മുഹമ്മദ് അഷറഫിനെതിരെയുണ്ട്. പ്രതിയെ ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
ഇൻസ്പെക്ടർ പി.എം. ബൈജു , എസ്.ഐ മാഹിൻ സലിം, എ.എസ്.ഐ പി.എസ് . ജോജി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

