മലപ്പുറത്ത് ലോറി പാഞ്ഞ് കയറി രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു
text_fieldsനിലമ്പൂർ: വഴിക്കടവിനടുത്ത് മണിമൂളിയിൽ ചരക്ക് ലോറി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. മൂന്ന് വിദ്യാർഥിനികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. പൂവ്വത്തിപൊയിൽ ആര്യൻതൊടിക അബ്ബാസിെൻറ മകൾ ഫിദ ഫർഹാൻ(14), മണിമൂളി രണ്ടാംപാടം മുണ്ടമ്പ്ര ഫൈസലിെൻറ മകൻ മുഹമ്മദ് ഷാമിൽ(ഒമ്പത്) എന്നിവരാണ് മരിച്ചത്.

മണിമൂളി സ്വദേശി ഷാനവാസിെൻറ മകൾ ഷഹീറ(15), ഒാേട്ടാ ഡ്രൈവറും മുഹമ്മദ് ഷാമിലിെൻറ പിതാവുമായ മുണ്ടമ്പ്ര ഫൈസൽ(36) എന്നിവരെ പെരിന്തൽമണ്ണ അൽ ശിഫ ആശുപത്രിയിലും പൊറ്റങ്ങോടൻ അലിയുടെ മകൾ ദിൽഷ(14), കൊളക്കാടൻ അബ്ദുൽ ഗഫൂറിെൻറ മകൾ ഫസ്ന(14) എന്നിവരെ എടക്കര ഏറനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫൈസലിന് സാരമായ പരുക്കുണ്ട്. ചൊവ്വാഴ്ച രാവിലെ 9.30ഒാടെയാണ് സംഭവം. നിർത്തിയിട്ട ഗുഡ്സ് ഒാേട്ടായിൽ ഇടിച്ച ലോറി ഫൈസൽ ഒാടിച്ച ഒാേട്ടായുടെ പിറകിലിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഫൈസലിെൻറ മകൻ മുഹമ്മദ് ഷാമിൽ റോഡിലേക്ക് തെറിച്ചുവീണു. പിന്നീട് റോഡരുകിലൂടെ നടന്നുപോകുന്ന വിദ്യാർഥിനികളുടെ മുകളിലേക്ക് പാഞ്ഞുകയറിയ ലോറി റോഡരുകിൽ നിർത്തിയിട്ട ബൈക്കിലും വൈദ്യുതി പോസ്റ്റിലുമിടിച്ചു. പോസ്റ്റ് മുറിഞ്ഞുവീണ് സമീപം നിർത്തിയിട്ട ടൂറിസ്റ്റ് ബസിെൻറ മുൻഭാഗത്തെ ചില്ല് തകർന്നു.

ലോറിക്കടിയിൽ കുടുങ്ങിയ ബൈക്ക് പൂർണ്ണമായും തകർന്നു. മൈസൂരിൽനിന്നും കൊപ്രയുമായി പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ലോറിക്കടിയിൽപ്പെട്ട ദിൽഷ, ഫസ്ന, ഷഹീറ എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടത്. മണിമൂളി ക്രിസ്തുരാജ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.
