പത്തുവർഷമായി ഒളിവിൽ; പിടികിട്ടാപ്പുള്ളികളെ വലയിലാക്കി മലപ്പുറം പൊലീസ്
text_fieldsപിടിയിലായ വിനോഷ് വർഗീസും അർഷാദും
മലപ്പുറം: പത്തുവർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ ക്വട്ടേഷൻ സംഘാംഗങ്ങൾ അറസ്റ്റിൽ. മഞ്ചേരി അഡിഷണൽ സെഷൻസ് കോടതി(II) പിടക്കിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച എറണാകുളം വട്ടേക്കുന്നം, സ്കൂൾ പറമ്പ്, അർഷാദും എറണാകുളം അശോക റോഡിലുള്ള നടുവിലെ മുല്ലത്ത് കാപ്പാട്ട് വീട്ടിൽ വിനോഷുമാണ് മലപ്പുറം പൊലീസിെൻറ പിടിയിലായത്.
മലപ്പുറം എസ്.പി സുജിത്ത് ദാസ് െഎ.പി.എസിെൻറ നിർദേശ പ്രകാരം മലപ്പുറം ഡിവൈ.എസ്.പി പി.എം പ്രദീപും സംഘവും എറണാകുളത്ത് വച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ഇരുവരും പത്തുവർഷത്തോളമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. അർഷാദ് കുപ്രസ്സിദ്ധ ഗുണ്ടാ തലവനായ കോടാലി ശ്രീധരന്റെ വിശ്വസ്ത കൂട്ടാളിയും നിരവധി കവർച്ചാ കേസുകളിൽ പ്രതിയുമാണ്. മലപ്പുറം ഡി.എ.എൻ.എസ്.എ.എഫ് അംഗങ്ങളായ എസ്.െഎ ഗിരീഷ് കുമാർ, ദിനേഷ്, മുഹമ്മദ് സലീം, ജസീർ, സഹേഷ്, ബുഷ്റ, ആരിഫ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റു ചെയ്തത്.

