Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാങ്ങ പറിക്കുന്നതിനിടെ ഇരുമ്പുതോട്ടി 11 കെ.വി ലൈനിൽ വീണു; യുവാവിന് ദാരുണാന്ത്യം
text_fieldsbookmark_border
റാന്നി: ഇരുമ്പുതോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. പത്തനംതിട്ട റാന്നി മണ്ണടിശാല പാറക്കൽ അഭിജിത്താണ് (28) മരിച്ചത്. ബുധനാഴ്ച രാത്രി 10ന് ആണ് സംഭവം.
മണ്ണടിശാലയിലെ കടമുറിയുടെ മുകളിൽ കയറി മാങ്ങ പറിക്കുന്നതിനിടെയാണ് തോട്ടിവഴുതി 11 കെ.വി ലൈനിൽ വീണത്. നാട്ടുകാർ ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
സംസ്കാരം വെള്ളിയാഴ്ച പകൽ 12ന് വീട്ടുവളപ്പിൽ. പിതാവ്: മോഹനൻ മാതാവ് ലീലാമ്മ. സഹോദരങ്ങൾ: അജിത്, അനുജിത്ത്.
Next Story

