നെടുമ്പാശ്ശേരിയിലെത്തിയ റഷ്യൻ സ്വദേശിക്ക് കോവിഡ്
text_fields
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ റഷ്യൻ സ്വദേശിക്ക് േകാവിഡ്. ഹീത്രുവിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ വന്ന കലാഷിനോവ് ഇലിയ എന്ന 25കാരനാണ് വിമാനത്താവളത്തിൽ നടത്തിയ റാപിഡ് പി.സി.ആർ പരിശോധനയിൽ േകാവിഡ് സ്ഥിരീകരിച്ചത്. ഇയാളെ അമ്പലമുകളിലെ ഗവ. േകാവിഡ് ചികിത്സകേന്ദ്രത്തിലേക്ക് മാറ്റി. ഒമിക്രോണാണോ എന്നറിയാൻ ജിനോം പരിശോധന നടത്തും.
ഒമിക്രോൺ സംശയിക്കപ്പെട്ട മുപ്പതിലേറെ രാജ്യങ്ങളിൽനിന്നുള്ള എല്ലാ യാത്രക്കാർക്കും േകാവിഡ് പരിശോധന നടത്തുന്നുണ്ട്. ഇതിനിടെ, നവംബർ 29ന് വിമാനത്താവളത്തിൽ എത്തിയ ഏഴ് റഷ്യൻ സ്വദേശികൾക്ക് േകാവിഡ് പരിശോധന നടത്തിയില്ലെന്ന പ്രചാരണം തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായർ വ്യക്തമാക്കി ഈ മാസം ഒന്നിന് പുലർച്ച മുതൽ മാത്രമാണ് പരിശോധന നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർേദശം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

