Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒഴുക്കില്‍പെട്ട പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു
text_fieldsbookmark_border
മലപ്പുറം: പുഴക്കരയിൽ ഇരിക്കുന്നതിനിടെ കാൽ വഴുതി വീണ് ഒഴുക്കില്‍പെട്ട പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. മുണ്ടക്കോട് തറയില്‍ അബ്ദുല്‍ മജീദിന്റെ മകന് ജംഷീദ് (18) ആണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെ സുഹൃത്തുക്കളോടൊപ്പം പുഴക്കരയില്‍ ഇരിക്കാന്‍ പോയതായിരുന്നു.
അബദ്ധത്തില്‍ കാല്‍തെന്നി വീണ ജംഷീദ് 10 മിനിറ്റോളം വെള്ളത്തില്‍ പോയി. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് മലപ്പുറം സഹകരണ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.
തിങ്കളാഴ്ച രാവിലെ 7.30 മണിയോടെ മരണപ്പെടുകയായിരുന്നു. ചെറുകുളമ്പ് ഐ.കെ.ടി ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയും എം.എസ്.എഫ് മുണ്ടക്കോട് ശാഖ എക്സിക്യൂട്ടീവ് അംഗവുമാണ്. മാതാവ്: ജുമൈല. സഹോദരന്: സല്‍ജാസ്.
Next Story

