Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കയാക്കിങ്ങിനിടെ വള്ളം മറിഞ്ഞ് കടപ്ര സ്വദേശി കുവൈറ്റിലെ തടാകത്തിൽ മുങ്ങി മരിച്ചു
text_fieldsbookmark_border
തിരുവല്ല: കയാക്കിങ്ങിനിടെ വള്ളം മറിഞ്ഞ് കടപ്ര സ്വദേശി കുവൈറ്റിലെ തടാകത്തിൽ മുങ്ങിമരിച്ചു. കടപ്ര മോഴശ്ശേരിയിൽ വീട്ടിൽ തോമസ്-മോളി ദമ്പതികളുടെ ജോസഫ് മത്തായി (ടിജോ 29) ആണ് മരിച്ചത്.
കുവൈറ്റിലെ ഖൈറാൻ റിസോർട്ട് മേഖലയിൽ സുഹൃത്തിനൊപ്പം കയാക്കിങ് നടത്തുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയോടെ വള്ളം മറിഞ്ഞായിരുന്നു അപകടം. ജോസഫിന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് കണ്ണൂർ സ്വദേശി സുകേഷും മരണപ്പെട്ടു.
മരണപ്പെട്ട ജോസഫ് മത്തായി കുവൈറ്റ് ലുലു എക്സ്ചേഞ്ചിലെ അക്കൗണ്ട്സ് മാനേജർ ആയിരുന്നു. ഭാര്യ വിജിൻ. സഹോദരൻ ടിജു.
Next Story

