Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുംബൈ ബോട്ട് അപകടത്തിൽപ്പെട്ടവരിൽ മലയാളി കുടുംബവും; മാതാപിതാക്കളെ കാണാനില്ലെന്ന് ആറു വയസുകാരൻ

text_fields
bookmark_border
Mumbai Boat Accident -  Malayali family
cancel
camera_altഅപകടത്തിൽ നിന്ന് രക്ഷപ്പെട്ട് ആശുപത്രിയിൽ കഴിയുന്ന ആറു വയസുകാരൻ

മും​ബൈ: നാ​വി​ക സേ​ന​യു​ടെ സ്പീ​ഡ്​ ബോ​ട്ടി​ടി​ച്ച്​ യാ​ത്രാ ബോ​ട്ട്​ മ​റി​ഞ്ഞുണ്ടായ അപകടത്തിൽ മലയാളി ദമ്പതികളെ കാണാതായെന്ന് സംശയം. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മലയാളിയായ ആറു വയസുകാരൻ മാതാപിതാക്കളെ കാണാനില്ലെന്ന് അറിയിച്ചതോടെയാണ് സംശയം ഉയർന്നത്. ഇവർ കേരളത്തിൽ നിന്ന് വിനോദസഞ്ചാരത്തിന് എത്തിയതാവാമെന്നാണ് പ്രാഥമിക നിഗമനം.

യാത്രയിൽ മാതാപിതാക്കൾ ഒപ്പമുണ്ടായിരുന്നുവെന്ന് കുട്ടി പൊലീസിനെ അറിയിച്ചു. ഉറാനിലെ ജെ.എൻ.പി.ടി ആശുപത്രിയിലാണ് കുട്ടി നിലവിൽ ചികിത്സയിൽ കഴിയുന്നത്. കുട്ടിയുടെ മാതാപിതാക്കളെ മറ്റ് ഏതെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടോ എന്ന് അധികൃതർ പരിശോധിച്ചു വരികയാണ്.

നാ​വി​ക സേ​ന​യു​ടെ സ്പീ​ഡ്​ ബോ​ട്ടി​ടി​ച്ച്​ യാ​ത്രാ ബോ​ട്ട്​ മ​റി​ഞ്ഞ്​ 13 പേ​രാണ് മ​രി​ച്ചത്. മ​രി​ച്ചവരിൽ 10 യാത്രക്കാരും മൂ​ന്നു ​പേ​ർ നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​രുമാണ്.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് നാ​ലി​നാ​ണ് അ​പ​ക​ടമുണ്ടായത്. ഗേ​റ്റ്​ വേ ​ഓ​ഫ്​ ഇ​ന്ത്യ​യി​ൽ​ നി​ന്ന് പ്ര​മു​ഖ വി​നോ​ദ ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ​ എ​ല​ഫ​ന്റ ദ്വീ​പി​ലേ​ക്ക്​ യാ​ത്ര​ക്കാ​രു​മാ​യി പോ​വു​ക​യാ​യി​രു​ന്ന നീ​ൽ ​ക​മ​ൽ ബോ​ട്ടാ​ണ് നാ​വി​ക സേ​ന​യു​ടെ സ്പീ​ഡ്​ ബോ​ട്ടി​ടി​ച്ച്​​ മ​റി​ഞ്ഞ​ത്.

അ​ഞ്ച്​ ജീ​വ​ന​ക്കാർ ഉ​ൾ​പ്പെ​ടെ ബോ​ട്ടി​ൽ 114 പേ​രാ​ണ് ഉണ്ടായിരുന്നതെന്നാണ് വി​വ​രം. 101 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. നേ​വി​യു​ടെ 11 ബോ​ട്ടു​ക​ളും തീ​ര​സം​ര​ക്ഷ​ണ സേ​ന​യുടെ മൂ​ന്ന് ബോ​ട്ടുകളും നാ​ല് ഹെ​ലി​കോ​പ്ട​റു​ക​ളും പൊ​ലീ​സും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A Malayali family was among the victims of the Mumbai boat accident
Next Story