Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിലമ്പൂരിൽ മിനി വാൻ ഇടിച്ച് കുതിര ചത്തു; മഴ ചാറ്റലിൽ വാൻ ഡ്രൈവർ കുതിരയെ കണ്ടില്ല

text_fields
bookmark_border
horse dead
cancel

നിലമ്പൂർ: നിലമ്പൂരിലേക്ക് പാലുമായി വരികയായിരുന്ന മിനി വാൻ ഇടിച്ച് കുതിര ചത്തു. നിലമ്പൂർ ബീവറേജ്സ് ഔട്ട് ലെറ്റിന് മുന്നിൽ ഇന്ന് പുലർച്ചെ 5.30ഓടെയാണ് സംഭവം.

നിലമ്പൂരിലേക്ക് സ്വകാര്യ കമ്പനിയുടെ പാൽപാക്കറ്റുകളുമായി വരികയായിരുന്നു മിനി വാൻ. ബ്രൗൺ നിറത്തിലുള്ള കുതിരയെ മഴ ചാറ്റലിൽ പെട്ടെന്ന് കാണാൻ കഴിയാതെ വന്നതാണ് അപകട കാരണമെന്ന് പറയുന്നു. വാഹനത്തിലുള്ളവർക്ക് പരിക്കില്ല.

ഉടമസ്ഥനുണ്ടെങ്കിലും കുതിര ഈ ഭാഗത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A horse died after being hit by a mini van in Nilambur
Next Story