Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫേസ്ബുക്ക് പേജില്‍; മുന്‍ എസ്.എഫ്.ഐ നേതാവ് അറസ്റ്റിൽ

text_fields
bookmark_border
Rohith -obscene pictures
cancel
camera_alt

രോഹിത്

കാലടി: കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച മുന്‍ വിദ്യാര്‍ഥി നേതാവ് അറസ്റ്റിൽ. കാലടി ശ്രീശങ്കര കോളജിലെ പൂര്‍വ വിദ്യാര്‍ഥിയും മുന്‍ എസ്.എഫ്.ഐ നേതാവുമായിരുന്ന രോഹിതിനെ കാലടി പൊലീസ് അറസ്റ്റ് ചെയ്തത്.

ബിരുദ വിദ്യാര്‍ഥിനിയുടെ ചിത്രം ഫേസ്ബുക്കിലെ അശ്ലീല ഗ്രൂപ്പില്‍ കണ്ടതിന് പിന്നാലെ നടത്തിയ അന്വേഷണത്തിനാണ് മുൻ വിദ്യാർഥി നേതാവ് അറസ്റ്റിലാകുന്നത്. കോളജിലെ പൂർവ വിദ്യാർഥികളടക്കം ഇരുപതോളം പേരുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തെന്നാണ് പ്രാഥമിക വിവരം.

പൂർവ വിദ്യാർഥിയാണെങ്കിലും ഫോട്ടോഗ്രാഫർ എന്ന നിലയിൽ പതിവായി കാമ്പസിൽ എത്തിയിരുന്ന പ്രതി വിദ്യാർഥിനികളുമായി സൗഹൃദം പുലർത്തിയിരുന്നു. തുടർന്ന് പെൺകുട്ടികളുടെ സമൂഹമാധ്യമങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ അശ്ലീല ഫേസ്ബുക്ക് പേജില്‍ മോശം അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്യുകയായിരുന്നു.

രോഹിതിന്‍റെ മൊബൈൽ ഫോണുകൾ പൊലീസ് ഫോറൻസിക് പരിശോധനക്ക് അയച്ചു. പ്രതിക്കെതിരെ കേരള പൊലീസ് ആക്ടിലെ 119 ബി വകുപ്പാണ് ചുമത്തിയ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A former sfi leader who shared obscene pictures of female students on Facebook was arrested
Next Story