Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രിമിനൽ കേസ് ഇരകളുടെ 9.73 കോടി നഷ്ടപരിഹാരം അഞ്ചാഴ്ചക്കകം അനുവദിക്കണം -ഹൈകോടതി

text_fields
bookmark_border
ക്രിമിനൽ കേസ് ഇരകളുടെ 9.73 കോടി നഷ്ടപരിഹാരം അഞ്ചാഴ്ചക്കകം അനുവദിക്കണം -ഹൈകോടതി
cancel

കൊച്ചി: ക്രിമിനൽ കേസുകളിലെ ഇരകൾക്ക് നൽകാനുള്ള നഷ്ടപരിഹാര തുകയായ 9.73 കോടി രൂപ അഞ്ചാഴ്ചക്കകം അനുവദിക്കണമെന്ന് സംസ്ഥാന സർക്കാറിനോട് ഹൈകോടതി. സ്വമേധയ പരിഗണിക്കുന്ന ഹരജിയിലാണ് ആസിഡ് ആക്രമണമടക്കം 2026 ജൂലൈ വരെ 225 കേസുകളിലായി ഇത്രയും തുക അനുവദിക്കാൻ ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.

വിക്ടിം കോമ്പൻസേഷൻ സ്കീം പ്രകാരമാണ് ഇരകൾക്ക് കോടതി നഷ്ടപരിഹാരം അനുവദിക്കുന്നത്. മീഡിയേറ്റർമാർക്ക് പുതുക്കിയ നിരക്കിലുള്ള ഓണറേറിയം നൽകാനും അതിനുള്ള കുടിശ്ശിക തുക ധനവകുപ്പ് ഉടൻ അനുവദിക്കാനും നിർദേശിച്ചിട്ടുണ്ട്. ഇരകൾക്ക് നൽകിയ നഷ്ടപരിഹാര തുക പ്രതികളിൽനിന്ന് തിരിച്ചുപിടിക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സർക്കാറും കെൽസയും സത്യവാങ്മൂലം സമർപ്പിക്കണം.

കുറ്റകൃത്യങ്ങൾക്ക് ഇരയായവർക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നും കോടതി നിർദേശിച്ചു. ഇതിനായി കേസുകളിൽ തീർപ്പു കൽപിക്കുമ്പോൾ തന്നെ ആവശ്യമായ വിവരങ്ങൾ ശേഖരിക്കണം. ഇതിനാവശ്യമായ നിർദേശങ്ങൾ ജില്ലാ ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറിമാർക്ക് നൽകണമെന്ന് കെൽസ മെമ്പർ സെക്രട്ടറിക്ക് കോടതി നിർദേശം നൽകി. വിതരണ പുരോഗതി മെമ്പർ സെക്രട്ടറി ആഴ്ച തോറും അവലോകനം ചെയ്യണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 9.73 crore compensation to victims of criminal case should be granted within five weeks - High Court
Next Story