Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താമരശ്ശേരിയിൽ ഒമ്പതുവയസുകാരൻ പുഴയിൽ മുങ്ങിമരിച്ചു

text_fields
bookmark_border
faseeh 98797a
cancel

കോഴിക്കോട്: താമരശ്ശേരി വെളിമണ്ണയിൽ പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ച നിലയിൽ. അണ്ടിക്കോട് ഓർകോട്ടുകുനിയിൽ ഷാഫിയുടെ മകൻ മുഹമ്മദ് ഫസീഹ് (9) ആണ് മരിച്ചത്. വെളിമണ്ണ യു.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്.

കൂട്ടുകാരോടൊപ്പമുള്ള കളി കഴിഞ്ഞ് ഇന്നലെ വൈകീട്ട് ഏഴ് മണി കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്തിയില്ല. തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് വെളിമണ്ണ കടവിൽ മൃതദേഹം കണ്ടെത്തിയത്. പുഴയിൽ കുളിക്കാനിറങ്ങിയതാണെന്നാണ് കരുതുന്നത്. മാതാവ്: ഫൈറൂസ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 9 year old boy drowned to death in thamarassery
Next Story