Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പറവൂരിൽ മകന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന് 67കാരൻ ജീവനൊടുക്കി

text_fields
bookmark_border
പറവൂരിൽ മകന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന് 67കാരൻ ജീവനൊടുക്കി
cancel

പറവൂർ: മകന്റെ ഭാര്യയെ കഴുത്തുത്ത് കൊലപ്പെടുത്തി 67കാരൻ ജീവനൊടുക്കി. ചേന്ദമംഗലം വടക്കുംപുറം കൊച്ചങ്ങാടി സ്വദേശി സെബാസ്റ്റ്യൻ ആണ് മകൻ സിനോജിന്റെ ഭാര്യ ഷാനു(34)വിനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30നാണ് സംഭവം.

വീട്ടിനുള്ളിൽ വെച്ചാണ് സെബാസ്റ്റ്യൻ ഷാനുവിന്റെ കഴുത്തറുത്തത്. ആഴത്തിൽ മുറിവേറ്റ യുവതി നിലവിളിച്ചുകൊണ്ട് അയൽപക്ക​ത്തെ വീട്ടിലേക്ക് ഓടിയെത്തിയെങ്കിലും കുഴഞ്ഞുവീണു. ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കൊല്ലപ്പെട്ട ഷാനുവിന് അഞ്ചുവയസ് പ്രായമുള്ള ഇരട്ടക്കുട്ടികളുണ്ട്.

ഭാര്യയും അച്ഛനും തമ്മിൽ പതിവായി വഴക്കുണ്ടാകാറുണ്ടെന്ന് സിനോജ് പറഞ്ഞു. ഭക്ഷണത്തെ ചൊല്ലി ആറുമാസം മുമ്പ് ഇരുവരും തമ്മിൽ വഴക്കുണ്ടായതിനു ശേഷം പിതാവിനോട് ഷാനു മിണ്ടാറില്ലായിരുന്നുവെന്നും സിനോജ് പറഞ്ഞു. ഫാക്ടിലെ കരാർ ജീവനക്കാരനാണ് ഷാനു.

ജോലിക്കു പോയതിനു ശേഷം രാവിലെ എട്ടുമണിക്ക് ഷാനു സിനോജിനെ വിളിച്ചിരുന്നു. അപ്പോൾ പ്രശ്നങ്ങളുള്ളതായി സൂചനയൊന്നുമില്ലായിരുന്നുവെന്നും സിനോജ് കൂട്ടിച്ചേർത്തു. പിതാവുമായി രമ്യതയിലല്ലാത്ത സിനോജിന്റെ സഹോദരൻ കൊടുങ്ങല്ലൂർ കോട്ടപ്പുറത്താണ് താമസിക്കുന്നത്. ഇവരുടെ അമ്മയും ഷാനുവിന്റെ മക്കളും വീട്ടിലില്ലാത്ത സമയത്താണ് ഷാനുവിനെ സെബാസ്റ്റ്യൻ ആക്രമിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 67 year old man committed self death by strangling his son's wife in Paravur
Next Story